48 മെഗാപിക്സൽ പോരെന്നുണ്ടോ? ലോകത്തെ ആദ്യ 64എംപി സെൻസറുമായി സാംസംഗ്‌ എത്തി

Update:2019-05-09 16:58 IST

സ്‍മാർട്ട്ഫോൺ കാമറകളിൽ ഏറെ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കാലമാണിത്. കഴിഞ്ഞ ആറു മാസക്കാലം 48 മെഗാപിക്സൽ കാമറകൾ വിപണിയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്.

കമ്പനികൾ തമ്മിലുള്ള 'മെഗാപിക്സൽ യുദ്ധ'ത്തിനിടയിൽ ഇപ്പോഴിതാ എല്ലാവരേയും കടത്തിവെട്ടി 64 മെഗാപിക്‌സല്‍ സ്മാര്‍ട്ട്ഫോണ്‍ ക്യാമറയുമായി സാംസങ് രംഗത്തെത്തിയിരിക്കുകയാണ്. ഇന്ന് വിപണിയില്‍ ലഭ്യമായ ഏറ്റവും ഉയര്‍ന്ന റെസല്യൂഷനിലുള്ള ക്യാമറ സെന്‍സറാണ് സാംസങ് പുറത്തിറക്കുന്ന ISOCELL Bright GW1.

നാല് പിക്സലുകളിൽ നിന്നുള്ള ഡേറ്റ ഒന്നായി മെർജ് ചെയ്യാനായി ടെട്രാസെല്‍ സാങ്കേതിക വിദ്യയാണ് സെൻസറിൽ ഉപയോഗിച്ചിരിക്കുന്നത്. റീമൊസൈയ്ക് അല്‍ഗൊരിതവും കമ്പനി ഉപയോഗിച്ചിട്ടുണ്ട്. അതിനാൽ കുറഞ്ഞ വെളിച്ചത്തില്‍ 16 മെഗാപിക്‌സല്‍ ചിത്രങ്ങളും വെളിച്ചമുള്ള അവസരങ്ങളില്‍ 64 മെഗാപിക്‌സല്‍ ചിത്രങ്ങളും എടുക്കാന്‍ സാധിക്കും.

ഈ വർഷം അടുത്ത പകുതിയിൽ സെൻസറിന്റെ ഉത്പാദനം തുടങ്ങും. സാംസങിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഗാലക്‌സി നോട്ട് 10 -ൽ ഇതുപയോഗിക്കാനുള്ള സാധ്യതയേറെയാണ്.

കൂടാതെ 100 ഡെസിബല്‍ വരെ റിയല്‍ ടൈം ഹൈ ഡൈനാമിക് റേഞ്ചും ഇതില്‍ ലഭ്യമാകും.സാധാരണ കാമറയില്‍ 60 ഡെസിബല്‍ വരെ ഡൈനാമിക് റേഞ്ച് ആണ് ലഭിക്കാറ്.

Similar News