2019ൽ ടെക്കികൾ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട  വിദ്യകൾ!

Update: 2018-10-24 07:21 GMT

ടെക്നോളജി രംഗം അതിവേഗം മാറിമറിഞ്ഞു കൊണ്ടിരിക്കുകയാണ്. ഇന്ന് പ്രസക്തമാണെന്ന് തോന്നുന്ന പലതിനും നാളെ യാതൊരു പ്രാധാന്യവും ഉണ്ടാകില്ല. അതുകൊണ്ടുതന്നെ സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്ന ബിസിനസുകളുടെയും ജീവനക്കാരുടെയും മുന്നിലുള്ള പ്രധാന വെല്ലുവിളി ഈ മാറ്റങ്ങളെക്കുറിച്ച് നിരന്തരം അപ്ഡേറ്റഡ് ആയിരിക്കുക എന്നതാണ്.

2019 ടെക്കികൾക്ക് ഏറ്റവുമധികം ആവശ്യമായി വരുന്ന നൈപുണ്യങ്ങൾ ഏതൊക്കെയാണ്? ഇതിനെക്കുറിച്ച് സ്ലാഷ്ഡേറ്റ എന്ന സ്ഥാപനം നടത്തിയ പഠനത്തിൽ തെളിഞ്ഞ വസ്തുതകൾ ഇവയാണ്:

ഡേറ്റ സയൻസ് പഠിക്കാനാണ് കൂടുതൽ പേരും ആഗ്രഹിക്കുന്നത്. അൽഗോരിതം, മെഷീൻ ലേണിംഗ്, വിവിധ ടെക്നോളജികൾ എന്നിവ ഉപയോഗിച്ച് അസംസ്‌കൃതമായ ഡേറ്റയിൽ നിന്ന് നമുക്കാവശ്യമായ കാര്യങ്ങൾ വേർതിരിച്ച് എടുക്കുന്ന ശാസ്ത്രമാണ് ഡേറ്റ സയൻസ്.

പഠനം അനുസരിച്ച് ഡെവലപ്പർമാർ ഏറ്റവും അത്യാവശ്യം സ്വായത്തമാക്കേണ്ട മറ്റൊരു നൈപുണ്യം മെഷീൻ ലേണിംഗ് ആണ്. ഡേറ്റ സയൻസ് മേഖലയിലേക്ക് കടക്കുന്ന ആളുകൾ പഠിച്ചിരിക്കേണ്ട പ്രോഗ്രാമിങ് ഭാഷ പൈത്തൺ ആണെന്നും വിലയിരുത്തപ്പെടുന്നു.

ഡിസൈൻ തിങ്കിങ് ആണ് ടെക്കികൾ നേടാൻ ആഗ്രഹിക്കുന്ന മറ്റൊരു സ്കിൽ.

20,500 ഡെവലപ്പർമാരാണ് സ്ലാഷ്ഡേറ്റ നടത്തിയ സർവേയിൽ പങ്കെടുത്തത്. ഓരോ മേഖലക്കും ലഭിച്ച പ്രതികരണമാണ് താഴെ:

മെഷീൻ ലേണിംഗ്/ഡേറ്റ സയൻസ് - 45%

യു.ഐ ഡിസൈൻ - 33%

ക്ലൗഡ്-നേറ്റീവ് ഡെവലപ്മെന്റ്- 25%

പ്രൊജക്ട് മാനേജ്മെന്റ് - 24%

ഡേവ്ഓപസ് - 23%

വിപുലമായ നൈപുണ്യം ആവശ്യമായ മേഖലയാണ് ഡേറ്റ സയൻസും അനുബന്ധ മെഷീൻ ലേണിംഗ് പ്രവർത്തനങ്ങളും. ജനപ്രീതിയുടെ കാര്യത്തിൽ പൈത്തൺ ജാവയ്ക്ക് അടുത്തെത്തിയിരിക്കുകയാണ്. 62 ശതമാനം മെഷീൻ ലേണിംഗ് ഡെവലപ്പർമാരും ഡേറ്റ സയന്റിസ്റ്റുകളും പൈത്തൺ ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്.

Similar News