സ്മാർട്ട്ഫോണുകൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ സ്ഥിതിയ്ക്ക് അവയുടെ സുരക്ഷിതമായ ഉപയോഗം പ്രധാനമാണ്. റേഡിയേഷന്റെ കാര്യത്തിൽ സ്മാർട്ട്ഫോണുകൾ കുപ്രസിദ്ധിയാർജ്ജിച്ചവയാണ്. സ്പെസിഫിക്ക് അബ്‌സോർപ്‌ഷൻ റേറ്റിന്റെ (SAR) അടിസ്ഥാനത്തിലാണ് ഫോണുകൾ പുറംതള്ളുന്ന റേഡിയേഷൻ അളക്കുക.
ഇത്തരത്തിൽ ഫോണുകളെ ഉയർന്ന റേഡിയേഷൻ ഉള്ളവയെന്നും കുറഞ്ഞ റേഡിയേഷൻ ഉള്ളവയെന്നും തരം തിരിച്ചിരുക്കുകയാണ് ജർമൻ ഫെഡറൽ ഓഫീസ് ഫോർ റേഡിയേഷൻ പ്രൊട്ടക്ഷൻ. എസ്എആർ 2 വാട്സ്/ കിലോഗ്രാമിൽ കൂടാൻ പാടില്ല. അവരുടെ കണക്കനുസരിച്ച് ഏറ്റവും ഉയർന്ന റേഡിയേഷൻ ഉള്ള അഞ്ച് ഫോണുകൾ ഇവയാണ്.
ഷവോമി, വൺ പ്ലസ് എന്നിവയാണ് റേഡിയേഷന്റെ കാര്യത്തിൽ മുന്നിൽ.
1. Xiaomi Mi A1- എസ്എആർ മൂല്യം 1.75
2. OnePlus 5T- എസ്എആർ: 1.68
3. Xiaomi Mi Max 3- എസ്എആർ: 1.58
4. OnePlus 6T - എസ്എആർ: 1.55
5. HTC U12 life- എസ്എആർ: 1.48
ഏറ്റവും കുറവ് റേഡിയേഷൻ ഉള്ള ഫോണുകൾ ഇവയാണ്.
1. Samsung Galaxy Note 8 -എസ്എആർ മൂല്യം: 0.17
2. ZTE Axon Elite- എസ്എആർ: 0.17
3. LG G7 - എസ്എആർ: 0.24
4. Samsung Galaxy A8 - എസ്എആർ: 0.24
5. Samsung Galaxy S8+ - എസ്എആർ: 0.26