ഇന്ത്യക്കാര്‍ കാശുകൊടുത്ത് ട്വിറ്ററിന്റെ 'ബ്ലൂടിക്ക്' വാങ്ങുമോ

ബ്ലൂടിക്കിലൂടെ ലഭിക്കുന്ന സേവനങ്ങള്‍ ആകര്‍ഷകമാണെങ്കിലും നിരക്ക് കൂടുതലാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍

Update: 2023-02-10 09:33 GMT

ഈ ആഴ്ചയാണ് ബ്ലൂടിക്ക് സേവനം ട്വിറ്റര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. പ്രതിമാസം 900 രൂപയാണ് ബ്ലൂടിക്കിന് നല്‍കേണ്ട വരിസംഖ്യ. വെബ് ഡിവൈസുകള്‍ക്കായി 650 രൂപയുടെ പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്. പ്രൊഫൈലില്‍ പേരിനൊപ്പം ബ്ലൂടിക്ക് വരിക്കാര്‍ക്ക് ലഭിക്കും.

ട്വിറ്റര്‍ അവതരിപ്പിക്കുന്ന പുതിയ ഫീച്ചറുകള്‍ ആദ്യം ഉപയോഗിക്കാനുള്ള അവസരവും, എന്‍എഫ്ടി (non fungible tokens) വാലറ്റ്, 60 മിനിറ്റ്  വീഡിയോ അപ് ലോഡിംഗ് തുടങ്ങിയ സൗകര്യങ്ങളും ബ്ലൂടിക്ക് വരിക്കാർക്  ലഭിക്കും. ഒരു വര്‍ഷത്തെ സബ്‌സ്‌ക്രിപ്ഷന്‍ 6800 രൂപയ്ക്ക്  നൽകുന്നുണ്ടെങ്കിലും അത് വെബ് ഡിവൈസുകളില്‍ മാത്രാണ് ലഭിക്കുക.

ഇന്റര്‍നെറ്റ് റീചാര്‍ജിനെക്കാള്‍ ചെലവ് കൂടുതല്‍

ബ്ലൂടിക്കിലൂടെ ലഭിക്കുന്ന  സേവനങ്ങള്‍ ആകര്‍ഷകമാണെങ്കിലും നിരക്ക്  കൂടുതലാണെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. ഒരു മാസം ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ ഇത്രയും തുക  ആകില്ലെന്ന് പലരും ചൂണ്ടിക്കാട്ടുന്നു ആമസോണ്‍ പ്രൈമിന്റെ മൊബൈല്‍ എഡീഷന്‍ ഒരു വര്‍ഷത്തേക്ക് 599 രൂപയ്ക്കാണ് ലഭ്യമാവുന്നത്. ഇതുവരെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ബ്ലൂടിക്ക് ഉപയോഗിക്കാത്ത സാധാരണക്കാരെ ഇതൊന്നും ബാധിക്കില്ല. മാത്രമല്ല ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പോലെ ഇന്ത്യയില്‍ വലിയൊരു വിഭാഗം ആളുകള്‍ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോം  ഫോം അല്ല ട്വിറ്റര്‍.

രാഷ്ട്രീയക്കാര്‍, സെലിബ്രിറ്റികള്‍, കണ്ടന്റ് ക്രിയേറ്റര്‍മാര്‍ മുതലായവരാവും  ട്വിറ്റര്‍ ബ്ലൂവിന്റെ പ്രധാന ഉപഭോക്താക്കള്‍. ഇവരുടെ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ അക്കൗണ്ടുകള്‍ക്ക് ബ്ലൂടിക്ക് ഉണ്ടാവും. സ്വാഭാവികമായും വെരിഫൈഡ് അക്കൗണ്ടാണെന്ന് തിരിച്ചറിയാനും വ്യാജ പ്രൊഫൈലുകള്‍ ഒഴിവാക്കാനും പ്രമുഖരെല്ലാം ബ്ലൂടിക്ക് സേവനം ഉപയോഗിക്കാൻ  നിര്‍ബന്ധിതരാവും.

Tags:    

Similar News