ഫയല്‍ ഡിലീറ്റ് ആയിപ്പോയോ? വീണ്ടെടുക്കാന്‍ വഴിയുണ്ട്

ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ എടുത്ത് തയ്യാറാക്കിയ ഫയലുകളാകും ഞൊടിയിടയില്‍നഷ്ടപ്പെടുന്നത് ചെറിയ ബുദ്ധിമുട്ടായിരിക്കില്ല. പക്ഷേ, ഫയല്‍ ഡിലീറ്റ് ആയിപ്പോയാലും അവ വീണ്ടെടുക്കാന്‍ നമ്മുടെ സാങ്കേതിക വിദ്യയില്‍ വഴികളുണ്ട്.

Update:2022-05-01 14:00 IST

ഏതെങ്കിലും ഫയലോ, ഫയലില്‍ നിന്നുള്ള ഉള്ളടക്കമോ അറിയാതെ ഡിലീറ്റ് ചെയ്തുപോയാലുള്ള ബുദ്ധിമുട്ട് കംപ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് താങ്ങാനാവാത്തതാണ്. ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ എടുത്ത് തയ്യാറാക്കിയ ഫയലുകളാകും ഞൊടിയിടയില്‍നഷ്ടപ്പെടുന്നത് ചെറിയ ബുദ്ധിമുട്ടായിരിക്കില്ല. പക്ഷേ, ഫയല്‍ ഡിലീറ്റ് ആയിപ്പോയാലും അവ വീണ്ടെടുക്കാന്‍ നമ്മുടെ സാങ്കേതിക വിദ്യയില്‍ വഴികളുണ്ട്.

റീസൈക്കിള്‍ ബിന്‍ നോക്കുക


റീസൈക്കിള്‍ ബിന്നിലോ, ട്രാഷ്‌കാനിലോ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ അതിനുള്ളിലുള്ളതെല്ലാം കാണാനാവും. അറിയാതെ ഡിലീറ്റ് ചെയ്യപ്പെട്ട നിങ്ങളുടെ ഫയല്‍ അതില്‍ ക
ണ്ടെ
ത്തിയാല്‍ ഡെസ്‌ക്ടോപ്പിലേക്ക് വലിച്ചിട്ടാല്‍ മതി.
റീസൈക്കിള്‍ ബിന്നിലും ഇല്ലെങ്കിലോ? ഇനിയും വഴികളുണ്ട്. സാധ്യതകളുടെ മറ്റു വാതിലുകളിലും മുട്ടിനോക്കാം. നിങ്ങള്‍ ബാക്കപ്പ് ചെയ്യാറുണ്ടെങ്കില്‍, ബാക്കപ്പില്‍ നിന്ന് ഫയലിന്റെ പഴയ വേര്‍ഷന്‍ തിരിച്ചുപിടിക്കാനാവും. ഏറ്റവും ഒടുവില്‍ സേവ് ചെയ്തതല്ലെങ്കിലും, എല്ലാം നഷ്ടപ്പെടുന്നതിനേക്കാള്‍ നല്ലതല്ലേ, അല്‍പ്പം മുമ്പുള്ളത് കിട്ടുന്നത്.
ഫയല്‍ ഹിസ്റ്ററിയില്‍ നിന്ന് തിരിച്ചെടുക്കാം



ബാക്കപ്പ് ചെയ്യാറില്ലെങ്കില്‍, ഫയല്‍ ഹിസ്റ്ററി ബാക്കപ്പില്‍ നിന്ന് എടുക്കാന്‍ ശ്രമിക്കാം. നിങ്ങളുടേത് ഒരു വിന്‍ഡോസ് 10 ആണെങ്കില്‍, സ്റ്റാര്‍ട്ട് ബട്ടണില്‍ നിന്ന് 
Settings > Update & security > Backup > Add a drive
 സെലക്ട് ചെയ്യുക. തുടര്‍ന്ന് നിങ്ങളുടെ ബാക്കപ്പിനായി ഒരു എക്സ്റ്റേണല്‍ ഡ്രൈവോ നെറ്റ്വര്‍ക്ക് ലൊക്കേഷനോ തെരഞ്ഞെടുക്കുക. ഇനി റീസ്റ്റോര്‍ ചെയ്യാനുള്ള പടികളാണ്.
  • ടാസ്‌ക് ബാറിലെ സെര്‍ച്ച് ബോക്സില്‍ Restore Files എന്ന് ടൈപ്പ് ചെയ്യുക. തുറന്നുവരുന്നതില്‍ നിന്ന് File History യില്‍ നിന്നുള്ള Restore സെലക്ട് ചെയ്യുക.
  • നിങ്ങള്‍ക്ക് ആവശ്യമുള്ള ഫയല്‍ ഏതാണെന്ന് നോക്കുക. ആരോ ഉപയോഗിച്ച് ഇതിന്റെ വേര്‍ഷനുകള്‍ നോക്കാം.
  • നിങ്ങള്‍ക്ക് ആവശ്യമുള്ള വേര്‍ഷന്‍ കണ്ടെത്തിയാല്‍, മുമ്പുണ്ടായിരുന്ന ലൊക്കേഷനില്‍ തന്നെ സേവ് ചെയ്യാനായി Restore സെലക്ട് ചെയ്യുക. മറ്റൊരു സ്ഥലത്താണ് സേവ് ചെയ്യേണ്ടതെങ്കില്‍, റൈറ്റ് ക്ലിക്ക് ചെയ്ത് ലൊക്കേഷന്‍ സെലക്ട് ചെയ്യാം.
ഇനിയുമുണ്ടോ മാര്‍ഗങ്ങള്‍?
ഒരു തരത്തിലുള്ള ബാക്കപ്പും ഇല്ല, ട്രാഷിലും ഫയല്‍ ഇല്ല എന്നാണെങ്കില്‍ ഫയല്‍ റിക്കവറി സോഫ്റ്റ്വെയറുകളെ ആശ്രയിക്കാം. Piriform Recuva, Steller Data Recover തുടങ്ങിയ പ്രോഗ്രാമുകള്‍ നിങ്ങളെ സഹായിക്കും.
മാക് കംപ്യൂട്ടറുകളില്‍ ഈ പ്രവര്‍ത്തനത്തിനായി ഉണ്ടാക്കിയ Disk Drill Dw ഇപ്പോള്‍ വിന്‍ഡോസില്‍ ലഭ്യമാണ്. ഹാര്‍ഡ്ഡ്രൈവ് റീഫോര്‍മാറ്റിംഗ്, ഫെയില്‍ഡ് ബൂട്ട്-അപ്സ്, അറിയാതെയുള്ള ഡീലിറ്റാവല്‍, ഭാഗികമായ നഷ്ടപ്പെടല്‍ തുടങ്ങിയ കാര്യങ്ങളില്‍ സഹായിക്കാന്‍ ഡിസ്‌ക് ഡ്രില്ലിനാവും.
നോട്ട് ദ പോയിന്റ്: സുപ്രധാനമായ ഫയലുകള്‍ എപ്പോഴും മെയില്‍ ചെയ്തിടുന്നത് സഹായകരമാവും. അല്ലെങ്കില്‍ ഡ്രോപ്പ് ബോക്സ്, ഐ ക്ലൗഡ്, ഗൂഗിള്‍ ഡ്രൈവ്, സ്‌കൈഡ്രൈവ്
പോലുള്ള ക്ലൗഡുകളില്‍ സേവ് ചെയ്തുവെക്കുന്നതും നല്ലതാണ്. സ്വന്തം കംപ്യൂട്ടറില്ലാതെയും മറ്റെവിടെ നിന്ന് വേണമെങ്കിലും ഫയല്‍ തുറക്കാനാവുമല്ലോ.
Tags:    

Similar News