ഹൃദയം കൊണ്ട് ചിരിക്കുന്ന ഈ കുഞ്ഞനാണ് ഏറ്റവും മികച്ച ഇമോജി

Update: 2019-07-19 08:30 GMT

സോഷ്യല്‍മീഡിയ ഇല്ലാതെ ഒരു മൊബീല്‍ ഫോണ്‍ യുവാക്കള്‍ക്ക് സങ്കല്‍പ്പിക്കാനേ കഴിയില്ല. അത് പോലെ തന്നെയാണ് ഇമോജികളും. ഇമോജികളില്ലാത്ത സോഷ്യല്‍മീഡിയയും നമുക്ക് ചിന്തിക്കാനാകില്ല. മനസ്സിലെ വികാരങ്ങളെ ഇത്ര സിംപിള്‍ ആയി മനോഹരമായി അവതരിപ്പിക്കാന്‍ കഴിയുന്ന മറ്റൊന്നില്ല. 1998ല്‍ ഒരു ജാപ്പനീസ് എഞ്ചിനിയറാണ് ഇമോജികള്‍ കണ്ടുപിടിച്ചത്. എന്നാല്‍, 2015ലാണ് ഇമോജികള്‍ക്ക് പ്രാധാന്യം ലഭിച്ച് തുടങ്ങിയത്. വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന മുഖം (ഫെയ്സ് വിത്ത് ടിയേഴ്സ് ഓഫ് ജോയ്) എന്നാണ് ഇമോജിക്ക് ഒക്സ്ഫോര്‍ഡ് നല്‍കുന്ന അര്‍ത്ഥം.

വളരെ എളുപ്പത്തില്‍ ആശയങ്ങള്‍ കൈമാറാന്‍ സഹായിക്കുന്ന മാര്‍ഗമാണ് ഇമോജികള്‍. ഇമോജികളില്‍ എല്ലാവര്‍ക്കും വ്യക്തിപരമായി പ്രിയപ്പെട്ട ചില ഇമോജികളും ഉണ്ടാകും. ദീപിക പദുകോണിന് ഏറെ പ്രിയപ്പെട്ട poo ഇമോജിയും കത്രീനയുടെ പ്രിയപ്പെട്ട മഴവില്ല് ഇമോജിയുമൊക്കെ വാര്‍ത്തകളാണ്.

https://twitter.com/EmojiAwards/status/1151428688065548288

'ആനന്ദക്കണ്ണീര്‍ മുഖ'മായിരുന്നു 2018ല്‍ ഇമോജിപീഡിയ തിരഞ്ഞെടുത്ത ഏറ്റവും മികച്ച ഇമോജി. എന്നാല്‍, 2019ലെ ജനപ്രിയ ഇമോജി ഏതാണെന്ന് അറിയാമോ?'ഹൃദയങ്ങളോടെ ചിരിക്കുന്ന മുഖ'മാണ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഇമോജിയായി തിരഞ്ഞെടുത്തിരിക്കുന്നത്. ഈ വര്‍ഷത്തെ ജനപ്രിയ ഇമോജിയാണിത്. ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയത് ഈ ഇമോജിക്കാണ്.

With All the heart എന്നാണ് ഈ ഇമോജിയുടെ അര്‍ത്ഥം. അഭ്യര്‍ത്ഥന മുഖമാണ് രണ്ടാം സ്ഥാനത്തുള്ളത് മന്ദതയുള്ള മുഖമാണ് മൂന്നാം സ്ഥാനത്ത്. വേള്‍ഡ് ഇമോജി അവാര്‍ഡ്സ് എന്ന ട്വിറ്റര്‍ പേജിലൂടെയാണ് പ്രഖ്യാപനം നടന്നിരിക്കുന്നത്.

Similar News