ഡിലീറ്റ് ആക്കിയ വാട്‌സാപ്പ് മെസേജുകളും ചിത്രങ്ങളും ഇനി എളുപ്പത്തില്‍ കണ്ടുപിടിക്കാം, വഴിയിതാ
മേസേജ് നിങ്ങള്‍ കാണും മുമ്പ് അയച്ച ആള്‍ അത് ഡിലീറ്റ് ആക്കിയാലും റിക്കവര്‍ ചെയ്യാം.
വാട്‌സാപ്പില്‍ അയയ്ക്കുന്ന മെസേജുകള്‍, ചാറ്റ് വീന്‍ഡോയില്‍ നിന്നും മായ്ക്കാവുന്ന 'ഡിലീറ്റ് ഓള്‍'(Delete All) എന്ന ഓപ്ഷന്‍ പലപ്പോഴും ഒരു അനുഗ്രഹമാണ്. അറിയാതെ ഫോര്‍വേഡ് ആകുന്ന മെസേജുകള്‍, ചിത്രങ്ങള്‍, ലിങ്കുകള്‍, തെറ്റായി ടൈപ്പ് ചെയ്ത് പോയ വാക്കുകള്‍ എന്നിവയെല്ലാം പെട്ടെന്ന് തന്നെ മെസേജ് സ്വീകരിക്കുന്ന ആള്‍ക്ക് കൂടി കാണാന്‍ കഴിയാത്ത രീതിയില്‍ ഡിലീറ്റ് ചെയ്യാനുള്ള സൗകര്യം.
അതേസമയം അയയ്ക്കുന്ന മെസേജ് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷനോ ഏറെ സമയത്തിന് ശേഷം 'ഡിലീറ്റ് ഓള്‍' കൊടുക്കാനുള്ള ഓപ്ഷനോ ഇല്ല, മാത്രമല്ല അയയ്ക്കുന്ന ആള്‍ ഡിലീറ്റ് ചെയ്ത് കളഞ്ഞ സന്ദേശങ്ങള്‍ നമുക്ക് റിട്രീവ് ചെയ്യാന്‍ (തിരിച്ചു പിടിക്കാന്‍) ഉള്ള ഓപ്ഷനും ഇല്ല. ആകാംക്ഷയോടെ അയച്ച മെസേജ് കാണാന്‍ ചാറ്റ് വിന്‍ഡോ തുറക്കുമ്പോള്‍ അത് അയച്ചയാള്‍ ഡിലീറ്റ് ചെയ്തത് കണ്ട് ' എന്തൊരു ദ്രാവിഡാണിത്' എന്ന് ഇനി പറയേണ്ട. അയച്ച് ഡിലീറ്റ് ആക്കി കളഞ്ഞ മെസേജുകള്‍ തിരികെ പിടിക്കാനും വഴിയുണ്ട്.
ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് WAMR എന്ന ആപ്ലിക്കേഷന്‍ ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഈ പ്രശ്‌നത്തിന് പരിഹാരം കാണാം. WAMR ഡൗണ്‍ലോഡ് ചെയ്ത് ഏതൊക്കെ ആപ്ലിക്കേഷനുകളുടെ മെസേജുകളാണോ നിങ്ങള്‍ക്ക് റിക്കവര്‍ ചെയ്യേണ്ടത് അവ(വാട്‌സാപ്പ്, മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം, ടെലഗ്രാം etc) ടിക് ചെയ്യുക.
ഫോണ്‍ മീഡിയ, ലൊക്കേഷന്‍ തുടങ്ങിയവയ്ക്ക് ആക്‌സസ് നല്‍കുക. മെസേജുകള്‍, മീഡിയ എന്നിവ നല്‍കി കഴിഞ്ഞ് OK കൊടുത്താല്‍ അവ നിങ്ങള്‍ക്ക് ഡിലീറ്റ് ആക്കപ്പെട്ട മെസേജുകളായി വന്ന് സേവ് ആകും. വാട്‌സാപ്പ് സ്റ്റാറ്റസുകളും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് ഇതുവഴി