ടിക് ടോക്കിന്റെ നിരോധനത്തോടെ സൂപ്പര്‍ഹിറ്റായി ഇന്ത്യന്‍ വീഡിയോ ആപ്പുകള്‍
പ്രാദേശിക ഭാഷകളുള്‍പ്പെടെ കൈകാര്യം ചെയ്യുന്ന ഇന്ത്യന്‍ നിര്‍മിത ഷോര്‍ട്ട് വീഡിയോ പ്ലാറ്റ് ഫോമുകള്‍ക്ക് നല്ലകാലം. ഇവ ടിക് ടോക്കിന്റെ 40 ശതമാനത്തോളം വിപണി വിഹിതം കൈക്കലാക്കിയതായി റിപ്പോര്‍ട്ട്.
ടിക്ടോക്കിന്റെ നിരോധനം ഇന്ത്യന്‍ ആപ്പുകള്‍ക്ക് അനുകൂലമായെന്ന് റിപ്പോര്‍ട്ട്. ടിക്ടോക്കിന് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെ ജോഷിന്റെ നേതൃത്വത്തിലുള്ള ഷോര്‍ട്ട് വീഡിയോ ആപ്പുകള്‍ വിപണി വിഹിതത്തിന്റെ 40 ശതമാനം പിടിച്ചെടുത്തിട്ടുള്ളതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ജൂണില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മറ്റ് ആപ്ലിക്കേഷനുകള്‍ക്കൊപ്പം ടിക് ടോക്കും നിരോധിച്ചതിനെത്തുടര്‍ന്ന് ജോഷിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഷോര്‍ട്ട് വീഡിയോ ആപ്ലിക്കേഷനുകള്‍ ടിക് ടോക്കിന്റെ 40 ശതമാനം വിപണി വിഹിതം പിടിച്ചെടുത്തുവെന്ന് ഒരു പുതിയ റിപ്പോര്‍ട്ട്. ടിക്ക് ടോക്ക് നിരോധിക്കപ്പെട്ടപ്പോള്‍ 170 ദശലക്ഷം ടിക്ക് ടോക്ക് ഉപയോക്താക്കള്‍ കുറഞ്ഞ ചെലവില്‍ തങ്ങള്‍ക്കായി ഒരു സ്വയം വിനോദ ഉപാധി കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. ഇന്‍സ്റ്റാ റീല്‍സും ഷെയര്‍ചാറ്റും സജീവമായെങ്കിലും ടിക് ടോക്കിന്റെ ഓളം സൃഷ്ടിച്ചില്ല.