ഇന്റര്‍നെറ്റ് ഇല്ലെങ്കിലും മെയ്ല്‍ അയക്കാം
മെസേജുകള്‍ സെര്‍ച്ച് ചെയ്യാനും വന്നവ വായിക്കാനും മറുപടി അയക്കാനും മെയ്ല്‍ അയക്കാനുമൊക്കെ ഇന്റര്‍നെറ്റില്ലാതെയും സാധിക്കും
ഒരു നേരം ഇന്റര്‍നെറ്റ് (Internet) മുടങ്ങിയാല്‍ എല്ലാവരും പണിമുടക്കും. മെയ്ല്‍ നോക്കുകയെന്ന പണി പോലും നടക്കില്ലെന്ന പ്രശ്‌നത്തിനിതാ ഒരു പരിഹാരം. ജി-മെയ്‌ലും (Gmail) ഓഫ്‌ലൈന്‍ മോഡ് ഓപ്ഷന്‍ അവതരിപ്പിച്ചിരിക്കുകയാണ്. അതായത് മെസേജുകള്‍ സെര്‍ച്ച് ചെയ്യാനും വന്നവ വായിക്കാനും മറുപടി അയക്കാനും മെയ്ല്‍ അയക്കാനുമൊക്കെ ഇന്റര്‍നെറ്റില്ലാതെയും സാധിക്കും. ഇതിനായി സെറ്റിംഗ്‌സില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.
ആദ്യം നിങ്ങളുടെ ജി-മെയ്ല്‍ അക്കൗണ്ട് തുറക്കുക. ശേഷം സെറ്റിംഗ്‌സില്‍ ക്ലിക്ക് ചെയ്യുക തുറന്നുവരുന്ന ടാബില്‍ See All Settings എന്നത് ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് Offline ടാബില്‍ ക്ലിക്ക് ചെയ്യുക. Enable Offline mail എന്ന ചെക്ക്‌ബോക്‌സ് ക്ലിക്ക് ചെയ്യുക. ഇതോടെ ജി-മെയ്ല്‍ പുതിയ സെറ്റിംഗ്‌സ് കാണിച്ചുതരും. ഇവിടെ നിങ്ങള്‍ക്ക് മെയ്ല്‍ സിങ്ക് ചെയ്യേണ്ട ദിവസങ്ങള്‍ നല്‍കാനാവും. ഓഫ്‌ലൈന്‍ ഡാറ്റ കംപ്യൂട്ടറില്‍ സൂക്ഷിക്കാനുള്ള ഓപ്ഷനും നല്‍കും. എല്ലാ ഓഫ്‌ലൈന്‍ ഡാറ്റയും കംപ്യൂട്ടറില്‍ നിന്ന് നീക്കം ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. ഇതെല്ലാം വേണ്ടപോലെ സെലക്ട് ചെയ്തുകഴിഞ്ഞാല്‍, Save Changes എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഇത്രയുമായാല്‍ നിങ്ങള്‍ക്ക് ഇന്റര്‍നെറ്റില്ലാതെയും മെയ്ല്‍ ഉപയോഗിക്കാനാവും.
പ്രത്യേകം ശ്രദ്ധിക്കുക: നിങ്ങളുടെ അക്കൗണ്ട് സ്‌കൂള്‍, വര്‍ക്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിരിക്കുകയാണെങ്കില്‍ സെറ്റിംഗ്‌സില്‍ അഡ്മിന്‍ മാറ്റം വരുത്തണം. ഗൂഗിള്‍ ക്രോമില്‍ മാത്രമാണ് ഓഫ്ലൈന്‍ സൗകര്യം ലഭ്യമാവുക. incognito മോഡിലും കിട്ടില്ല.