സ്മാര്‍ട്ട് വാച്ച് മേഖലയിലെ ഇന്ത്യന്‍ സാന്നിധ്യം നോയിസിനെ ഏറ്റെടുക്കാന്‍ ടൈറ്റന്‍

മൊബൈല്‍ കവറുകള്‍ നിര്‍മിച്ചു കൊണ്ടായിരുന്നു നോയിസിന്റെ തുടക്കം;

Update:2022-03-09 14:43 IST
സ്മാര്‍ട്ട് വാച്ച് മേഖലയിലെ ഇന്ത്യന്‍ സാന്നിധ്യം നോയിസിനെ ഏറ്റെടുക്കാന്‍ ടൈറ്റന്‍
  • whatsapp icon

വില കുറഞ്ഞ സ്മാര്‍ട്ട് വാച്ചുകളിലൂടെ ശ്രദ്ധേയമായ നോയിസിനെ സ്വന്തമാക്കാന്‍ ടാറ്റയുടെ ടൈറ്റന്‍ കോ. ലിമിറ്റഡ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 700-800 കോടി രൂപയ്ക്ക് നോയിസിന്റെ ഭൂരിപക്ഷ ഓഹരികള്‍ ടൈറ്റന്‍ സ്വന്തമാക്കിയേക്കും. നിലവില്‍ ടൈറ്റന്‍, ഫാസ്റ്റ്ട്രക്ക് ബ്രാന്‍ഡുകളില്‍ ടാറ്റ സ്മാര്‍ട്ട് വാച്ചുകള്‍ പുറത്തിറക്കുന്നുണ്ട്.

എന്നാല്‍ ബജറ്റ് സെഗ്മെന്റില്‍ സാന്നിധ്യമറിയിക്കാന്‍ ടാറ്റയ്ക്ക് ആയിട്ടില്ല. അതേ സമയം വെയറബിള്‍ ഡിവൈസ് വിഭാഗത്തില്‍ 27 ശതമാനം വിപണി വിഹിതവുമായി മുന്‍നിരയിലാണ് നോയിസ്. സ്മാര്‍ട്ട് വാച്ചുകല്‍ക്ക് പുറമെ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്, സ്പീക്കര്‍ തുടങ്ങിയവയും നോയിസ് പുറത്തിറക്കുന്നുണ്ട്.
2018ല്‍ ബന്ധുക്കളായ അമിത്ത് ഖത്രിയും ഗൗരവ് ഖത്രിയും ചേര്‍ന്ന് ഗുരുഗ്രാം ആസ്ഥാനമായി തുടങ്ങിയ സ്ഥാപനമാണ് നോയിസ്. മൊബൈല്‍ കവറുകള്‍ നിര്‍മിച്ചു കൊണ്ടായിരുന്നു നോയിസിന്റെ തുടക്കം. ഇന്ന് 400 കോടിയോളം വിറ്റുവരവുള്ള കമ്പനിയാണ് നോയിസ്. വെയറബില്‍ ഡിവൈസ് വിഭാത്തില്‍ സാന്നിധ്യം ഉറപ്പിക്കുന്നകിന്റെ ഭാഗമായി 2020ല്‍ ഹഗ് ഇന്നോവേഷന്‍സിനെ ടാറ്റ ഗ്രൂപ്പ് എറ്റെടുത്തിരുന്നു. നോയിസുമായുള്ള ഇടപാടിന്റെ വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെ ടൈറ്റന്റെ ഓഹരികള്‍ രണ്ട് ശതമാനത്തോളം ഉയര്‍ന്നു.


Tags:    

Similar News