ആഗോള തലത്തില്‍ ഫ്ളീറ്റ്സ് അവതരിപ്പിച്ച് ട്വിറ്റര്‍

വാട്സാപ്പ് സ്റ്റാറ്റസ് മോഡലില്‍ ഡിസപ്പിയറിംഗ് മെസേജുകള്‍ നേരത്തെ അവതിരിപ്പിച്ചെങ്കിലും ലോകം മുഴുവനും ഉള്ളവര്‍ക്ക് ഇനിമുതല്‍ ട്വിറ്ററിലൂടെ ഫ്ളീറ്റ്സ് ഇടാം.

Update: 2020-11-18 13:09 GMT

വാട്ട്‌സാപ്പ് സ്റ്റാറ്റസ് മോഡലില്‍ ഫ്ളീറ്റ്സ് ഇടാനുള്ള സൗകര്യം ആഗോള തലത്തിലേക്ക് അവതരിപ്പിച്ച് ട്വിറ്റര്‍. ആദ്യ ഘട്ടത്തില്‍ ബ്രസീലിലും പിന്നീട് തെക്കന്‍ കൊറിയ, ഇറ്റലി എന്നിവിടങ്ങള്‍ക്ക് പുറമെ ഇന്ത്യയിലും ലഭ്യമാക്കിയിരുന്ന സൗകര്യമാണ് ലോകത്താകമാനമുള്ള ഉപയോക്താക്കള്‍ക്കായി ട്നിറ്റര്‍ വിപുലമാക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ ഇന്‍സ്റ്റാഗ്രാമിലും യൂട്യൂബിലും മറ്റും ലഭ്യമായിട്ടുള്ള സൗകര്യം ഭാവിയിലേക്കുള്ള സാധ്യതകള്‍ കൂടി മുന്നില്‍ കണ്ടാണ് ട്വിറ്റര്‍ തങ്ങളുടെ പുതിയ അപ്ഡേറ്റിലും ലഭ്യമാക്കിയിട്ടുള്ളത്. 24 മണിക്കൂറില്‍ അപ്രത്യക്ഷമാകുന്ന മെസേജ് സ്റ്റാറ്റസ് സൗകര്യമാണിത്.

മുമ്പ് ആഗോള തലത്തില്‍ നടന്ന ചില ടെക് സര്‍വേകളില്‍ പ്രകാരം ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും സ്റ്റോറീസും, വാട്ട്‌സ്ആപ്പ് സ്റ്റാറ്റസും കൂടുതല്‍ ഉപയോഗിക്കുന്നത് ഇന്ത്യ പോലുള്ള വളരുന്ന ടെക് മാര്‍ക്കറ്റുള്ള രാജ്യങ്ങളിലാണെന്ന് തെളിഞ്ഞിരുന്നു. അതാണ് ഇത്തരമൊരു സൗകര്യം വളരെ മുമ്പേ ഇന്ത്യയില്‍ ലഭ്യമായത്.

വിവിധതലത്തില്‍ നടത്തിയ ടെസ്റ്റിംഗിലൂടെ ഇന്ത്യന്‍ ട്വിറ്റര്‍ ഉപയോക്താക്കളുടെ അഭിരുചികള്‍ മനസിലാക്കിയാണ് ഇത്തരത്തില്‍ ഒരു ഫീച്ചര്‍ വ്യാപിപ്പിക്കുന്നതെന്ന് ട്വിറ്റര്‍ പറയുന്നു.

Tags:    

Similar News