നിങ്ങള്‍ ട്വിറ്ററില്‍ ആക്റ്റീവ് അല്ലേ; എങ്കില്‍ അക്കൗണ്ട് നഷ്ടപ്പെടും

Update: 2019-11-28 09:58 GMT

നിങ്ങള്‍ ട്വിറ്ററില്‍ ആക്റ്റീവ് അല്ലേ. എങ്കില്‍ ട്വിറ്റര്‍ നിങ്ങളുടെ അക്കൗണ്ട് നീക്കം ചെയ്യുമെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്. യൂസര്‍ നെയ്മുകള്‍ കൂടുതല്‍ ലഭ്യമാക്കുന്നതിനായിട്ടാണ് ആക്റ്റീവ് അല്ലാത്ത അക്കൗണ്ടുകള്‍ ട്വിറ്റര്‍ നീക്കം ചെയ്യാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ ഭീമന്‍ ആക്റ്റീവ് അല്ലാത്ത അക്കൗണ്ട് ഉടമകള്‍ക്ക് മുന്നറിയിപ്പ് ഇ മെയിലുകള്‍ അയച്ചു തുടങ്ങിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

'ഒരു ഉപയോക്താവ് ആറുമാസത്തില്‍ കൂടുതലായി ആക്റ്റീവ് അല്ലാതെയുണ്ടെങ്കില്‍ ഡിസംബര്‍ 11 നകം അവര്‍ സൈന്‍ ഇന്‍ ചെയ്യണം. അല്ലാത്ത പക്ഷം കമ്പനി ആ അക്കൗണ്ട് നീക്കം ചെയ്യുന്നതായിരിക്കും.' ഇതാണ് ട്രിറ്ററിന്റെ അറിയിപ്പ്. കൂടുതല്‍ കൃത്യതയുമുള്ളതുമായ വിവരങ്ങള്‍ അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് ആക്റ്റീവ് അല്ലാത്ത അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ കമ്പനി മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഈ പദ്ധതിയിലൂടെ ഒരു വിഭാഗം ആക്റ്റീവ് അല്ലാത്ത ഉപയോക്താക്കളെ കൂടുതല്‍ ആക്റ്റീവ് ആക്കി മാറ്റാനും ട്വിറ്റര്‍ ശ്രമിക്കുകയാണ്.

താരതമ്യേന ഫെയ്‌സ്ബുക്കിനെയും ഇന്‍സ്റ്റാഗ്രാമിനെയും തട്ടിച്ചു നോക്കിയാല്‍ കൂടുതല്‍ ഇനാക്റ്റീവ് യൂസേഴ്‌സ് ഉള്ളതും ട്വിറ്ററിനാണ് എന്നതാണ് സത്യം. പുതിയ നടപടിക്രമത്തിന് നിരവധി മാസങ്ങളെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡെയ്‌ലി

ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ

ലഭിക്കാൻ join Dhanam

Telegram Channel – https://t.me/dhanamonline

Similar News