ട്വിറ്ററിലൂടെ ഇനി ശബ്ദം മാത്രമുള്ള ലൈവ് ബ്രോഡ്‍കാസ്റ്റിംഗ്

Update: 2018-09-10 06:59 GMT

ചില സമയങ്ങളിൽ നമുക്ക് ക്യാമറയ്ക്ക് മുൻപിൽ വരാൻ താല്പര്യമില്ലായിരിക്കും. വിഡിയോയിൽ പ്രത്യക്ഷപ്പെടാൻ ഇഷ്ടമില്ലാത്തവർ ധാരാളം. ഇങ്ങനെയുള്ളവർക്കായി ഒരു പുതിയ സംവിധാനത്തിന്റെ പരീക്ഷണത്തിലാണ് ട്വിറ്റർ. ഓഡിയോ-ഒൺലി ബ്രോഡ്കാസ്റ്റ്.

നിലവിൽ ഐഒഎസ് (iOS) ഉപയോഗിക്കുന്നവർക്ക് 'ഓഡിയോ ലൈവ് ബ്രോഡ്‍കാസ്റ്റിംഗ്' സൗകര്യം ലഭ്യമാണ്. ട്വിറ്ററിന്റെ ലൈവ് സ്‌ട്രീമിംഗ്‌ ആപ്പ് ആയ പെരിസ്‌കോപ്‌ വഴിയാണ് ഇത് ലഭ്യമാക്കുന്നത്.

പെരിസ്കോപ്പിൽ കംപോസ്‌ (compose) എന്ന ഓപ്‌ഷൻ തെരഞ്ഞെടുത്താൽ അതിൽ ഗോ ലൈവ് (Go Live) ബട്ടൺ ഉണ്ടാകും. അപ്ഡേറ്റ് ചെയ്ത ആപ്പിൽ, 'ഓഡിയോ-ഒൺലി ബ്രോഡ്കാസ്റ്റ്' ഓൺ -ഓഫ് ചെയ്യാനുള്ള സൗകര്യം ഉണ്ടാകും.

ലൈവ് പോഡ്‌കാസ്റ്റുകൾ വൻ ജനപ്രീതി നേടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ട്വിറ്റർ ആ മേഖലയിലേയ്ക്ക് ശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമായാണ് വിദഗ്ധർ ഇതിനെ കാണുന്നത്.

Similar News