ലോകത്തെ മാറ്റിമറിക്കാൻ പോകുന്ന 2 ടെക്നോളജികൾ

Update: 2019-02-09 09:56 GMT

അടുത്ത പത്തുവർഷം സാങ്കേതിക രംഗത്ത് ഉണ്ടാകാൻ പോകുന്ന മാറ്റങ്ങളെന്തെല്ലാമാണെന്ന് ചോദിച്ചാൽ ഒരുപക്ഷെ ആർക്കും പ്രവചിക്കാൻ സാധിച്ചേക്കില്ല. എന്നാൽ രണ്ട് ടെക്നോളജികൾ അടുത്ത പത്തുവർഷത്തെ നമ്മുടെ ജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് സൃഷ്ടിക്കാൻ പോകുന്നത്.

അഞ്ചാം തലമുറ മൊബൈല്‍ സാങ്കേതിക വിദ്യയായ 5ജിയും (5G) ആർട്ടിഫിഷ്യൽ ഇന്റലിജിൻസു (AI) മാണ് ഇനി നമ്മുടെ ഭാവിയെ വാർത്തെടുക്കാൻ പോകുന്നതെന്ന് കൺസ്യൂമർ ടെക്നോളജി അസോസിയേഷൻ പ്രസിഡന്റും സിഇഒയുമായ ഗ്യാരി ഷാപിറോ പറയുന്നു.

ഇപ്പോൾ ഫോണുപയോഗിച്ചാണ് പോകേണ്ട സ്ഥലത്തേയ്ക്കുള്ള വഴി കണ്ടുപിടിക്കുന്നതെങ്കിൽ, 5ജിയുടെ കാലത്ത് സെൽഫ് ഡ്രൈവിംഗ് കാറുകൾ നമ്മെ ലക്ഷ്യസ്ഥാനത്ത് എത്തിക്കും. 5ജി വന്നാൽ 10 മടങ്ങായിരിക്കും നെറ്റ് വർക്കുകളുടെ വേഗതയെന്ന് അദ്ദേഹം പറയുന്നു. ബിസിനസും സേവനങ്ങളും കൂടുതൽ മെച്ചപ്പെടുത്താൻ ഇത് സഹായിക്കും.

ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് നമ്മുടെ വ്യക്തി ജീവിതത്തിൽ കൊണ്ടുവരാൻ പോകുന്ന മാറ്റങ്ങൾ പ്രവചനാതീതമാണ്. നമ്മുടെ മനോവിചാരങ്ങൾക്കനുസരിച്ച സിനിമ നിർദേശിക്കുന്നതു തുടങ്ങി ഡോക്ടറുമായുള്ള അപ്പൊയ്ന്റ്മെന്റ് ഉറപ്പിക്കുന്നതു വരെയുള്ള കാര്യങ്ങൾ AI നോക്കിക്കോളും.

Similar News