വിവോ ടി1 പ്രൊ 5ജി, ടി1 44W മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍
14,999 രൂപ മുതലാണ് ഫോണിന്റെ വില ആരംഭിക്കുന്നത്
രണ്ട് സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് വിവോ. ടി1 സീരീസില്‍, വിവോ ടി1 പ്രൊ 5ജി, വിവോ ടി1 44W എന്നീ മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്. ഇരു ഫോണുകളുടെയും വില്‍പ്പന മെയ് 8 മുതല്‍ ആരംഭിക്കും. ഫ്ലിപ്കാര്‍ട്ട്, വിവോ വി സ്‌റ്റോര്‍ എന്നീ വെബ്‌സൈറ്റുകളില്‍ നിന്ന് ഫോണുകള്‍ വാങ്ങാം.
Vivo T1 pro 5G സവിശേഷതകൾ
- രണ്ട് വേരിയന്റുകളിലാണ് വിവോ ടി1 പ്രൊ 5ജി എത്തുന്നത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 23,999 രൂപയാണ് വില. 24,999 രൂപയാണ് 8 ജിബി+ 128 ജിബി വേരിയന്റിന്.
- 6.44 ഇഞ്ചിന്റെ ഡിസ്‌പ്ലെയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. 90 ഹെര്‍ട്‌സ് ആണ് റിഫ്രഷ് റേറ്റ്. സ്‌നാപ്ഡ്രാഗണ്‍ 778g എസ്ഒസി പ്രൊസസറാണ് ഫോണിന്റെ കരുത്ത്. 4 ജിബി വരെ റാം വര്‍ധിപ്പിക്കാനുള്ള സൗകര്യവും ഫോണിലുണ്ട്.
- 64 എംപിയുടെ പ്രധാന ക്യാമറ, 8 എംപിയുടെ അള്‍ട്രാവൈഡ് ഷൂട്ടര്‍, 2 എംപിയുടെ മാക്രോ ഷൂട്ടര്‍ എന്നിവ അടങ്ങിയ ട്രിപിള്‍ ക്യാമറ സെറ്റപ്പ് ആണ് ടി1 പ്രൊ 5ജിക്ക്. 16 എംപിയുടേതാണ് സെല്‍ഫി ക്യാമറ. 66 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്ന 47,00 എംഎഎച്ചിന്റെ ബാറ്ററിയാണ് ഫോണിന്.
Vivo T1 44W സവിശേഷതകൾ
- മൂന്ന് വേരിയന്റുകളിലാണ് വിവോ ടി1 44W എത്തുന്നത്. ഫോണിന്റെ 4 ജിബി + 128 ജിബി മോഡലിന് 14,499 രൂപയാണ് വില. 6 ജിബി 128 ജിബിക്ക് 15,999 രൂപയും 8 ജിബി 128 ജിബിക്ക് 17,999 രൂപയുമാണ് വില.
- വിവോ ടി1 പ്രൊയ്ക്ക് നല്‍കിയിരിക്കുന്ന ഡിസ്‌പ്ലെ തന്നെയാണ് 4ജി പതിപ്പായ ടി1 44Wനും. സ്‌നാപ്ഡ്രാഗണ്‍ 680 soc പ്രൊസസറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
- ട്രിപിള്‍ ക്യാമറ സെറ്റപ്പ് ആണ് ഫോണിന് നല്‍കിയിരിക്കുന്നത്. 50 എംപിയുടെ പ്രധാന ക്യാമറ, 2 എംപിയുടെ വീതം മാക്രോ ഷൂട്ടര്‍ ബൊക്കെ ലെന്‍സുകളും ക്യാമറ വിഭാഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
- എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 1 ടിബി വരെ വര്‍ധിപ്പിക്കാം. 44 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്ന 5000 എംഎഎച്ചിന്റെ ബാറ്ററിയാണ് ഫോണിന് നല്‍കിയിരിക്കുന്നത്.