ബജറ്റ് സെഗ്മെന്റില്‍ വിവോ Y15s; സവിശേഷതകള്‍ അറിയാം

10,990 രൂപയാണ് ഫോണിന്റെ വില

Update:2022-02-19 15:15 IST

ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ വിവോ തങ്ങളുടെ വൈ സീരീസിലെ ഏറ്റവും പുതിയ ബജറ്റ് 4ജി ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 3ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള സിംഗിള്‍ വേരിയന്റില്‍ എത്തുന്ന വിവോ y15sന് 10,990 രൂപയാണ് വില. ഇതിന് മുമ്പും y15s എന്ന പേരില്‍ വിവോ ഫോണ്‍ അവതരിപ്പിച്ചിട്ടുണ്ട്.

വിവോ ഇന്ത്യ ഇ-സ്‌റ്റോറിലും മറ്റ് പ്രമുഖ റിട്ടെയ്ല്‍ ഷോപ്പുകളിലും ഫോണ്‍ ലഭ്യമാണ്. ആന്‍ഡ്രോയിഡ് 11 ഗോ എഡിഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ വിപണിയില്‍ മോട്ടോയുടെ ഇ40, റെഡ്മി 10 പ്രൈം എന്നിവയുമായാണ് മത്സരിക്കുക.
Vivo Y15s സവിശേഷതകള്‍
  • 6.51 ഇഞ്ച് വലുപ്പമുള്ള HD+ ഡിസ്‌പ്ലെയാണ് വിവോ Y15sന് നല്‍കിയിരിക്കുന്നത്. മീഡിയാടെക്കിന്റെ ഒക്ടാകോര്‍ ഹീലിയോ P35 SoC പ്രൊസസറിലാണ് ഫോണിന്റെ പ്രവര്‍ത്തനം. ഡ്യുവല്‍ നാനോ സിം ആണ് ഫോണ്‍ സപ്പോര്‍ട്ട് ചെയ്യുക. എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണിന്റെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാം.
  • ഡ്യുവല്‍ ക്യാമറാ സെറ്റപ്പ് ആണ് ഈ മോഡലില്‍ വിവോ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 13 എംപിയുടേതാണ് പ്രധാന ക്യാമറ. 2 എംപിയുടെ മാക്രോ ഷൂട്ടറും നല്‍കിയിരിക്കുന്നു. 8 എംപിയുടേതാണ് സെല്‍ഫി ക്യാമറ. സൈഡ് മൗണ്ടഡ് ആയാണ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കിയിരിക്കുന്നത്. 5000 എംഎഎച്ചിന്റേതാണ് ബാറ്ററി. 10 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിംഗും ലഭിക്കും. 179 ഗ്രാമാണ് ഫോണിന്റെ ഭാരം


Tags:    

Similar News