32 എംപി സെല്‍ഫി കാമറ, ഉഗ്രന്‍ പ്രോസസര്‍ വിവോ Y9s അവതരിപ്പിച്ചു

Update: 2019-12-02 11:34 GMT

മധ്യനിരയിലേക്ക് വൈ9 എസ് എന്ന പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ച് വിവോ. 32 എംപി സെല്‍ഫി കാമറ, സ്‌നാപ്പ്ഡ്രാഗണ്‍ 665 പ്രോസസര്‍, സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകള്‍.

ചൈനയില്‍ 1998 യുവാനാണ് ഇതിന്റെ വില. അതായത് 20,000 രൂപയോളം. നേരത്തെ റഷ്യയില്‍ അവതരിപ്പിച്ച വി 17 സ്മാര്‍ട്ട്‌ഫോണ്‍ പുനര്‍രൂപകല്‍പ്പന ചെയ്ത് വിപണിയിലിറക്കിയതാണ് ഈ മോഡല്‍. ഡിസംബര്‍ ഒമ്പതിന് ഈ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത് വിവോ വി 17 ആയിരിക്കാനാണ് സാധ്യത.

ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 665 പ്രോസസറാണ് ഇതിന്റേത്. നാല് കാമറ സെന്‍സറുകളാണ് ഇതിലുണ്ടാവുക. 48 എംപി പ്രൈമറി ലെന്‍സ്, എട്ട് എംപി അള്‍ട്രാവൈഡ് ലെന്‍സ്, രണ്ട് എംപി ഡെപ്ത്ത് സെന്‍സര്‍, രണ്ട് എംപി മാക്രോ ലെന്‍സ് എന്നിങ്ങനെ.

എട്ട് ജിബി റാമും 128 ജിബി ഇന്റേണല്‍ സ്‌റ്റോറേുമാണ് ഇതിനുള്ളത്. 6.38 ഇഞ്ചാണ് സ്‌ക്രീന്‍ വലുപ്പം. മൂന്ന് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News