രണ്ട് വര്‍ഷം കാത്തിരിക്കില്ല, വോഡഫോണ്‍ ഐഡിയ നിരക്കുകള്‍ ഉയര്‍ത്തുമെന്ന് സിഇഒ
ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ തന്നെ വലിയ നിരക്കുകളാണ് വോഡഫോണ്‍ ഐഡിയ നല്‍കുന്നത്.
വോഡഫോണ്‍ ഐഡിയ(വിഐ) ഈ വര്‍ഷം താരിഫ് ഉയര്‍ത്തുമെന്ന് വിഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) രവീന്ദര്‍ തക്കര്‍ തിങ്കളാഴ്ച അറിയിച്ചു.
ടെലികോം കമ്പനിക്ക് ഇപ്പോള്‍ തന്നെ നിരക്കുയര്‍ത്തലുമായി ബന്ധപ്പെട്ട് നിരവധി ഉപയോക്താക്കളെ നഷ്ടമായിരുന്നു. റിലയന്‍സ് ജിയോ, എയര്‍ടെല്‍, വിഐ എന്നിവര്‍ കഴിഞ്ഞ നവംബറില്‍ ആണ് 20 ശതമാനം വരെ നിരക്കുകള്‍ ഉയര്‍ത്തിയിരുന്നത്.
ഓരോ ഉപയോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനം (A R P U) വര്‍ധിപ്പിക്കുന്നതിന് നിരക്ക് വര്‍ധന കാരണമായെങ്കിലും, ഇത് റീ ചാര്‍ജുകളുടെ കുറവിന് ബാധിക്കുകയും സിം കാര്‍ഡുകളുടെ ഏകീകരണത്തിന് കാരണമാവുകയും ചെയ്തു. മാത്രമല്ല വോഡാഫോണ്‍ വരുമാനവും വളരെ വലിയ തോതില്‍ കുറഞ്ഞു.
ഈ പാദത്തില്‍ തന്നെ നിരക്ക് വര്‍ധിപ്പിക്കാന്‍ ആണ് വോഡഫോണിന്റെ പദ്ധതി. 2023 ലും നിരക്ക് വര്‍ധിപ്പിക്കേണ്ടി വന്നേക്കാമെന്നും വോഡഫോണ്‍ സിഇഒ സൂചിപ്പിക്കുന്നു.