ജിയോ ഫോണ്‍ നെക്‌സ്റ്റ്, ഇഎംഐയില്‍ എടുക്കണോ.. ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക
ഇഎംഐയിലൂടെ ഫോണ്‍ വാങ്ങുമ്പോള്‍ ആകെ എത്ര രൂപയാകും. ഇഎംഐ മുടങ്ങിയാല്‍ ഫോണ്‍ ലോക്കാകുമോ തുടങ്ങിയ കാര്യങ്ങള്‍ അറിയാം
ഗൂഗിളുമായി ചേര്‍ന്ന് റിലയന്‍സ് പ്രഖ്യാപിച്ച ജിയോ നെക്‌സ്റ്റ് 4ജി ഫോണ്‍ നെക്സ്റ്റിന്റെ വില കഴിഞ്ഞ ആഴ്ചയാണ് പ്രഖ്യാപിച്ചത്. ഏറ്റവും വിലക്കുറഞ്ഞ 4ജി സ്മാര്‍ട്ട് ഫോണ്‍ ആകും ജിയോ നെക്‌സ്റ്റ് എന്ന റിലയന്‍സിന്റെ വാഗ്ദാനങ്ങള്‍ക്ക് എത്രത്തോളം ശരിയാണെന്ന് പരിശോധിക്കുകയാണ് ഇവിടെ.
1,999 രൂപയ്ക്ക് ഫോണ്‍ സ്വന്തമാക്കാം എന്ന രീതിയിലുള്ള പരസ്യങ്ങളാണ് ജിയോ നെക്‌സ്റ്റിന്റേത്. 6,499 രൂപയുള്ള ഫോണിന്റെ ബാക്കി വരുന്ന തുക വിവിധ ഇഎംഐ പ്ലാനുകളിലൂടെ അടയ്ക്കാം. റീചാര്‍ജും ചേര്‍ന്നാണ് ഇഎംഐ പ്ലാന്.
ഏറ്റവും കുറവ് പ്രതിമാസ അടവ് വരുന്നത് 24 മാസത്തേക്കുള്ള 300 രൂപയുടെ പ്ലാനാണ്. എല്ലാമാസവും 5 ജിബി ഇന്റര്‍നെറ്റും 100 മിനിട്ട് സംസാര സമയവും ലഭിക്കും. രണ്ട് വര്‍ഷം നിങ്ങള്‍ അടയ്‌ക്കേണ്ടത് 9,700 രൂപയാണ്. ശരിക്കുള്ള വിലയെക്കാള്‍ 3,201 രൂപ കൂടുതല്‍. ഇതേ പ്ലാന്‍ 350 രൂപ പ്രതിമാസ നിരക്കില്‍ എടുക്കുകയാണെങ്കില്‍ ഒന്നര വര്‍ഷം കൊണ്ട് നിങ്ങള്‍ അടയ്‌ക്കേണ്ട തുക 8,800 രൂപയാണ്.
24 മാസം കാലാവധിയുള്ള പ്രതിമാസം 1.5 ജിബി നെറ്റും അണ്‍ലിമിറ്റഡ് കോളിങ്ങും ലഭിക്കുന്ന ഇഎംഐ പ്ലാന് അടയ്‌ക്കേണ്ടത് 450 രൂപ വീതമാണ്.അതായത് രണ്ട് വര്‍ഷത്തേക്ക് ആകെ തുക 13,300 രൂപ. സാധാരണ നെറ്റ് ഉപയോഗത്തിന് മിനിമം 1.5 ജിബി നെറ്റ് തരുന്ന ഈ പ്ലാന്‍ ഉപഭോക്താക്കള്‍ തിരഞ്ഞെടുക്കേണ്ടിവരും. 18 മാസത്തേക്ക് 500 രൂപ അടവില്‍ ഇതേ പ്ലാന്‍ ലഭ്യമാണ്. ഇതനുസരിച്ച് ഒന്നര വര്‍ഷം കൊണ്ട് നിങ്ങള്‍ 11,500 രൂപ അടയ്‌ക്കേണ്ടിവരും.
ഏറ്റവും ഉയര്‍ന്ന ഇഎംഐ പ്ലാന്‍ പ്രതിമാസം 2.5 ജിബി ഇന്റര്‍നെറ്റ് ലഭിക്കുന്ന 550 (24 മാസം) രൂപയുടെയും 600 രൂപയുടേയും(18 മാസം) ആണ്. 600 രൂപയുടെ പ്ലാനാണ് നിങ്ങള്‍ തെരഞ്ഞെടുക്കുന്നതെങ്കില്‍ 13,300 രൂപ നിങ്ങള്‍ ഫോണിനായി മുടക്കേണ്ടി വരും.
കണക്കിലെ കളികള്‍
ഇഎംഐയിലൂടെ ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ ആദ്യം 1,999 രൂപ ഡൗണ്‍പേയ്‌മെന്റ് ആയി അടയ്ക്കണം. കൂടാതെ പ്രൊസസിംഗ് ഫീയായി 501 രൂപയും. അതായത് ജിയോ ഫോണ്‍ നെക്‌സ്റ്റിന്റെ ഇഎംഐ പ്ലാനില്‍ ആദ്യം നിങ്ങള്‍ അടയ്‌ക്കേണ്ട തുക 2,500 രൂപയാണ്. 18 മാസം, 24 മാസം കാലയളവിലുള്ള ഇഎംഐകളാണ് റിലയന്‍സ് അവതരിപ്പിക്കുന്നത്.ഏറ്റവും കുറവ് പ്രതിമാസ അടവ് വരുന്നത് 24 മാസത്തേക്കുള്ള 300 രൂപയുടെ പ്ലാനാണ്. എല്ലാമാസവും 5 ജിബി ഇന്റര്‍നെറ്റും 100 മിനിട്ട് സംസാര സമയവും ലഭിക്കും. രണ്ട് വര്‍ഷം നിങ്ങള്‍ അടയ്‌ക്കേണ്ടത് 9,700 രൂപയാണ്. ശരിക്കുള്ള വിലയെക്കാള്‍ 3,201 രൂപ കൂടുതല്‍. ഇതേ പ്ലാന്‍ 350 രൂപ പ്രതിമാസ നിരക്കില്‍ എടുക്കുകയാണെങ്കില്‍ ഒന്നര വര്‍ഷം കൊണ്ട് നിങ്ങള്‍ അടയ്‌ക്കേണ്ട തുക 8,800 രൂപയാണ്.