വാട്സ് ആപ്പ്: ഗ്രൂപ്പ് അംഗങ്ങളെ  സന്ദേശങ്ങൾ അയക്കുന്നതിൽ നിന്ന്  ഇനി  അഡ്മിൻമാർക്ക് വിലക്കാം

Update: 2018-09-14 07:38 GMT

വാട്സ് ആപ്പ് ഗ്രൂപ്പ് അംഗങ്ങളെ സന്ദേശങ്ങൾ അയക്കുന്നതിൽ നിന്ന് വിലക്കാൻ അഡ്മിൻമാർക്ക് അധികാരം നൽകുന്ന പുതിയ ഫീച്ചർ പുറത്തിറങ്ങി.

ഇനി മുതൽ ആരൊക്കെ ഗ്രൂപ്പിൽ സന്ദേശങ്ങൾ അയക്കണം അയക്കണ്ടാ എന്നുള്ളത് അഡ്മിനിസ്ട്രേറ്ററിന് തീരുമാനിക്കാം.

ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, ഓഡിയോ, ജിഫ് എന്നിങ്ങനെ എല്ലാ ഫോർമാറ്റിലുമുള്ള സന്ദേശങ്ങൾ ഇതിലുൾപ്പെടും.

എന്നാൽ വിലക്ക് നേരിടുന്ന അംഗത്തിന് ഗ്രൂപ്പിൽ മറ്റുള്ളവർ അയക്കുന്ന സന്ദേശങ്ങൾ വായിക്കാനും അഡ്മിൻമാർക്ക് സന്ദേശമയക്കാനും കഴിയും.

Similar News