തനിയെ അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍: പുതിയ മാറ്റങ്ങളുമായി വാട്ട്‌സാപ്പ്

Update: 2019-11-28 09:40 GMT

വാട്ട്‌സാപ്പില്‍ അയച്ച സന്ദേശങ്ങള്‍ തനിയെ ഡിലീറ്റ് ആകുന്ന ഫീച്ചര്‍ വരുന്നു. സന്ദേശങ്ങള്‍ എത്ര സമയത്തിന് ശേഷം അപ്രത്യക്ഷമാകണം എന്ന് സന്ദേശം അയക്കുന്നവര്‍ക്ക് തീരുമാനിക്കാം. ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്‌സാപ്പില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു.

തങ്ങള്‍ അയയ്ക്കുന്ന സന്ദേശങ്ങള്‍ ഒരു മണിക്കൂര്‍, ഒരു ദിവസം, ഒരു ആഴ്ച, ഒരു മാസം, ഒരു വര്‍ഷം എന്നിങ്ങനെ എത്ര കാലം വാട്ട്‌സാപ്പില്‍ ഉണ്ടാകണമെന്ന് ഉപയോക്താവിന് തീരുമാനിക്കാനാകും. ആ സമയം കഴിയുമ്പോള്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും.

ഡീലിറ്റ് മെസേജസ് എന്നാണ് ഈ ഫീച്ചറിന്റെ പേര്. ആന്‍ഡ്രോയ്ഡ് ബീറ്റ വകഭേദത്തിലാണ് ഇത് അവതരിപ്പിക്കുന്നത്. വാട്‌സാപ്പ് ബീറ്റ പ്രോഗ്രാമിന്റെ ഭാഗമായവര്‍ക്ക് ആപ്പ് അപ്‌ഡേറ്റ് ചെയ്താല്‍ ഈ ഫീച്ചര്‍ ലഭ്യമാകും.

ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കും മുമ്പുള്ള പരീക്ഷണങ്ങളിലാണ് വാട്ട്‌സാപ്പ്. ആദ്യം ഗ്രൂപ്പ് ചാറ്റുകളില്‍ മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമാകുക. ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് മാത്രമാണ് ഇത് ഉപയോഗിക്കാന്‍ സാധിക്കൂ. ഗ്രൂപ്പ് സെറ്റിംഗ്‌സില്‍ ഇതിനുള്ള ഓപ്ഷനുണ്ട്.

വാട്ട്‌സാപ്പ് ആദ്യമായാണ് ഇത് അവതരിപ്പിക്കുന്നതെങ്കിലും ആപ്പ് മാര്‍ക്കറ്റില്‍ ഇതൊരു പുതിയ ഫീച്ചര്‍ ഒന്നുമല്ല. സ്‌നാപ്പ്ചാറ്റ്, ടെലഗ്രാം തുടങ്ങിയ ആപ്പുകള്‍ ഇത് നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നു. 

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News