വാട്സാപ്പ് പേ സേവനം ഈ മാസം മുതല്‍

Update: 2020-05-05 05:28 GMT

ഇന്ത്യയില്‍ പണമിടപാട് സേവനത്തിന് വാട്സാപ്പ് ഈ മാസാവസാനത്തോടെ തുടക്കമിടുമെന്ന് റിപ്പോര്‍ട്ട്. വാട്സാപ്പ് പേയുമായി ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നീ സ്വകാര്യ ബാങ്കുകള്‍ സഹകരിക്കുന്നുണ്ട്.

റിലയന്‍സ് ജിയോയും വിപണന ശൃംഖലയുമായി ചേര്‍ന്ന് ഓണ്‍ലൈന്‍ ഷോപ്പിംഗുമായി ബന്ധപ്പെട്ട് വിപുലമായ പദ്ധതികളാണ് വാട്സാപ്പ് ആവിഷ്‌കരിച്ചുവരുന്നത്. യുപിഐ പ്രവര്‍ത്തനക്ഷമമാക്കിയ എല്ലാ ബാങ്കുകളെയും പിന്തുണയ്ക്കുന്നതായിരിക്കും ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ചാറ്റിംഗ് ആപ്പ് തുടക്കമിടുന്ന  പേയ്‌മെന്റ് സേവനം. വാട്സാപ്പ് യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് സേവനം ഇന്ത്യയില്‍ പരീക്ഷിച്ചുതുടങ്ങിയിരുന്നു. കമ്പനി ഈ സേവനം പരീക്ഷിച്ച ആദ്യത്തെ വിപണി കൂടിയാണ് ഇന്ത്യ. രണ്ട് വര്‍ഷമായി 'ബീറ്റ' വേര്‍ഷന്‍ ആണ് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവരുന്നത്.

റിസര്‍വ് ബാങ്കിന്റെ ഡാറ്റാ ലോക്കലൈസേഷന്‍ മാനദണ്ഡങ്ങള്‍ വാട്സാപ്പ്  പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയതോടെയാണ് പ്രധാന തടസം മാറിയത്. വാട്സാപ്പിന് ഇന്ത്യയില്‍ 400 ദശലക്ഷം ഉപയോക്താക്കളുണ്ട്. ഇത് ആഗോളതലത്തില്‍ ഏറ്റവും വലിയ വിപണിയാണ്.ഇതില്‍ 10 കോടി പേരെ  പേയ്‌മെന്റ് സര്‍വീസിലേക്ക് ആകര്‍ഷിക്കുകയാണ് വാട്സാപ്പ്് പേയുടെ പ്രാഥമിക ലക്ഷ്യം.

പരീക്ഷണഘട്ടത്തില്‍ എസ്.ബി.ഐയും വാട്സാപ്പ് പേയുടെ പങ്കാളിയാണ്. എന്നാല്‍, ഉപഭോക്താക്കള്‍ക്കായി കൂടുതല്‍ സൗകര്യം ഒരുക്കേണ്ടതിനാലും ഒട്ടേറെ അനുമതികള്‍ ലഭിക്കേണ്ടതുള്ളതിനാലും ആദ്യഘട്ട പ്രവര്‍ത്തനത്തില്‍ സഹകരിക്കാനാവില്ലെന്നാണ്് എസ്.ബി.ഐ അറിയിച്ചിട്ടുള്ളത്.എന്നാല്‍, വൈകാതെ തന്നെ എസ്.ബി.ഐയും വാട്സാപ്പ് പേയുടെ ശൃംഖലയില്‍ പങ്കുചേരുമെന്നുറപ്പായിട്ടുണ്ട്. ഗൂഗിള്‍ പേ, പേടിഎം തുടങ്ങിയവയാണ് നിലവിലുള്ള പേയ്‌മെന്റ് സേവന ദാതാക്കള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News