ഹാക്കേഴ്‌സിന് ഇഷ്ടപ്പെട്ട സ്മാര്‍ട്ട്‌ഫോണ്‍ ഏതാണ്?

Update: 2019-12-29 11:30 GMT

മറ്റു സ്മാര്‍ട്ട്‌ഫോണുകളെ അപേക്ഷിച്ച് 167 മടങ്ങ് ഇരട്ടി ഹാക്ക് ചെയ്യാന്‍ സാധ്യതയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഏതാണെന്ന് അറിയാമോ? ഐഫോണുകള്‍ തന്നെ. ബ്രിട്ടണില്‍ നടന്ന ഒരു പുതിയ പഠനം ഐഫോണ്‍ പ്രേമികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.

യു.കെ ആസ്ഥാനമായുള്ള ഫോണ്‍ കേസ് കമ്പനിയായ കേസ്24 ഡോട്ട് കോമിലെ സാങ്കേതികവിദഗ്ധര്‍ ആണ് ഹാക്കിങ്ങിനെക്കുറിച്ചുള്ള ഗൂഗിള്‍ ബ്രൗസിംഗ് അടിസ്ഥാനമാക്കിയ പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വ്യത്യസ്തമായ ആപ്ലിക്കേഷനുകളും സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളും എങ്ങനെ ഹാക്ക് ചെയ്യാം എന്ന് ബ്രിട്ടീഷ് ആളുകള്‍ നടത്തിയ ഗൂഗിള്‍ തെരയലില്‍ ഐഫോണുകള്‍ വളേെരറെ മുന്നിട്ടുനിന്നു. 10,040 സെര്‍ച്ചുകളാണ് ഐഫോണിനെക്കുറിച്ചുണ്ടായത്. എന്നാല്‍ രണ്ടാം സ്ഥാനത്തുള്ള സാംസംഗിനെതിരെ 700 ഹാക്കിങ്ങ് സെര്‍ച്ചുകള്‍ മാത്രമേ ഉണ്ടായുള്ളു.

എല്‍ജി, നോക്കിയ, സോണി എന്നീ ഫോണുകളോട് ഹാക്കേഴ്‌സിന് തീരെ പ്രതിപത്തി കുറവാണത്രെ. നൂറില്‍ താഴെ മാത്രമേ സെര്‍ച്ചുകള്‍ ഈ ബ്രാന്‍ഡുകള്‍ക്കെതിരെ ഉണ്ടായുള്ളു.

മറ്റൊരു രസകരമായ കാര്യവും സാങ്കേതികവിദഗ്ധര്‍ കണ്ടെത്തി. മറ്റൊരാളുടെ ഇന്‍സ്റ്റാഗ്രാം എക്കൗണ്ട് എങ്ങനെ ഹാക്ക് ചെയ്യാമെന്ന് 12,310 പേര്‍ സെര്‍ച്ച് ചെയ്തു. ഇതില്‍ സ്‌നാപ്പ്ചാറ്റ് രണ്ടാം സ്ഥാനത്തും വാട്ട്‌സാപ്പ് മൂന്നാം സ്ഥാനത്തും എത്തി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News