ലോകത്തെ ആദ്യ സോളാർ സ്മാർട്ട് ഫോൺ വരുന്നു, ഷവോമിയിൽ നിന്ന്

Update: 2019-08-06 08:44 GMT

ലോകത്തെ ആദ്യത്തെ സോളാർ ചാർജിങ് സ്മാർട്ട് ഫോണുമായി ഷവോമി. ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയിൽ (WIPO) പുതിയ സ്മാർട്ട് ഫോൺ ഡിസൈനിന് ഷവോമി പേറ്റൻറ് അപേക്ഷ നൽകിയതോടെയാണ് വാർത്ത പുറത്തായത്.

പുറകുവശത്ത് സോളാർ ചാർജിങ് പാനലുകളുള്ള ഡിസൈൻ ആണ് കമ്പനി പേറ്റന്റിന് നൽകിയിരിക്കുന്നതെന്ന് 'ലെറ്റ്സ്‌ ഗോ ഡിജിറ്റൽ' റിപ്പോർട്ട് ചെയ്യുന്നു. ബേസൽ ഇല്ലാത്ത ഫ്രണ്ട് ഡിസ്പ്ലേയും പുറകിൽ ഫോട്ടോ വോൾട്ടേക്ക് സോളാർ പാനലുമാണ് ഉള്ളത്.

ഗ്ലാസ് പാനലിന് താഴെയായിട്ടാണ് സോളാർ പാനലുകൾ. എന്നിരുന്നാലും വലിപ്പവും ഭാരവും കൂടുന്നില്ല. ഇനി ബാറ്ററി ചാർജിനെക്കുറിച്ച് ആശങ്കപ്പെടേണ്ട എന്നുമാത്രമല്ല, പവർ ബാങ്ക് കൂടെക്കൊണ്ടുനടക്കുകയും വേണ്ട!  

Similar News