ചൈനീസ് വിരുദ്ധ വികാരം മറികടന്ന് ഷവോമി; സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയില്‍ ഒന്നാമത്

Update: 2020-11-07 10:54 GMT

കോവിഡ് പ്രതിസന്ധയില്‍ ചൈന, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ സ്മാര്‍ട് ഫോണ്‍ വിപണികള്‍ വലിയ തിരിച്ചടി നേരിട്ടപ്പോള്‍ ഇന്ത്യ സ്വന്തമാക്കിയത് മികച്ച നേട്ടം. 2020 ലെ രണ്ടാം പാദത്തില്‍ ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തിയ ഫോണുകളുടെ എണ്ണം 17 ശതമാനം വര്‍ധിച്ച് 54.3 ദശലക്ഷം യൂണിറ്റില്‍ എത്തിയതായി ഐഡിസി റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

സാംസംഗിനെ മറികടന്ന് ഇത്തവണ ഷവോമിയാണ് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ താരമായത്. സെപ്റ്റംബര്‍ പാദത്തില്‍ 25 ശതമാനം ഓഹരികളാണ് ഷാവോമിക്കുള്ളത്. സാംസംഗ് (22.3 ശതമാനം), വിവോ (16.7 ശതമാനം), റിയല്‍മി (14.7 ശതമാനം), ഓപ്പോ (11.3 ശതമാനം). എന്നിങ്ങനെയാണ് കണക്കുകള്‍.

ഇന്ത്യ- ചൈന വിരുദ്ധ വികാരങ്ങള്‍, സപ്ലൈ ചെയിന്‍ പ്രശ്നങ്ങള്‍, ഇന്ത്യയും ചൈനയും തമ്മിലുള്ള ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍ എന്നിവ രാജ്യത്തെ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളെയും ബാധിച്ചിരുന്നെങ്കിലും ഇതിനെയെല്ലാം മറികടന്നാണ് സ്മാര്‍ട്ട് ഫോണ്‍ മാര്‍ക്കറ്റില്‍ ഷവോമി തിളങ്ങിയത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി വിപണി അടക്കി വാണിരുന്ന സാംസംഗ്, റിയല്‍മി എന്നിവയെ മറി കടന്നാണ് ഷവോമി ഒന്നാമതെത്തിയത്. കഴിഞ്ഞ ജൂണ്‍ മുതല്‍ ചൈനീസ് കമ്പനികളില്‍ നിന്നുള്ള കയറ്റുമതിക്ക് കസ്റ്റംസില്‍ കൂടുതല്‍ പരിശോധന നേരിട്ടിരുന്നു.

അതേസമയം സാംസംഗ് ആപ്പിള്‍ തുടങ്ങിയ കമ്പനികളില്‍ നിന്നുള്ള കമ്പനികള്‍ക്ക് കാലതാമസമില്ലാതെ കടന്നുപോകാന്‍ അനുവാദവും ലഭിച്ചിരുന്നു. എന്നാല്‍ കസ്റ്റംസ് തടസ്സങ്ങള്‍ നീങ്ങിയതോടെ വിപണി തൂത്തുവാരുകയായിരുന്നു ഷവോമി. ബജറ്റ് വിലയ്ക്ക് മികച്ച ഫീച്ചര്‍ ഫോണുകളവതരിപ്പിച്ചതും ഈ ഹാന്‍ഡ് സെറ്റിനെ തുണച്ചു.

Similar News