ആരാധകരെ  നിരാശപ്പെടുത്തുന്ന വാർത്തയുമായി ഷവോമി വീണ്ടും

Update: 2019-06-17 11:46 GMT

ആന്‍ഡ്രോയിഡില്‍ അധിഷ്ഠിതമായ ഷാവോമിയുടെ സ്വന്തം യൂസര്‍ ഇന്റര്‍ഫേയ്‌സ് എംഐയുഐയുടെ (MIUI) ഗ്ലോബൽ ബീറ്റ പ്രോഗ്രാം കമ്പനി അവസാനിപ്പിച്ചു. 2010-ൽ ലോഞ്ച് ചെയ്തതുമുതൽ എല്ലാ സ്മാർട്ട് ഫോണുകൾക്കും ഗ്ലോബൽ ബീറ്റ പതിപ്പുകൾ കമ്പനി നൽകാറുണ്ട്.

ജൂലൈ ഒന്നുമുതൽ എല്ലാത്തരം ഉപകരണങ്ങൾക്കും ഉള്ള ഗ്ലോബൽ MIUI ബീറ്റാ ബിൽഡുകൾ നിർത്തലാക്കും. റെഡ്‌മിയുടെ 10 പഴയ ജനറേഷൻ ഫോണുകൾക്ക് പുതിയ MIUI അപ്‌ഡേറ്റുകൾ ലഭിക്കില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബീറ്റാ ബിൽഡ് സംബന്ധിച്ച പ്രഖ്യാപനവും വന്നിരിക്കുന്നത്.

ഷവോമിയുടെ MIUI സോഫ്റ്റ് വെയറിന്റെ രണ്ട് പതിപ്പുകൾ ഉണ്ട്: MIUI Stable, MIUI Beta എന്നിവയാണവ. ഷവോമി ഉപകാരങ്ങൾക്കുള്ള ഫൈനൽ പബ്ലിക് റിലീസ് ആണ് Stable. അതേസമയം ബീറ്റാ ബിൽഡ്, MIUI വിന്റെ പബ്ലിക് റിലീസിന് മുൻപ് ഫാൻസിനും ഡെവലപ്പർമാർക്കും ടെസ്റ്റ് ചെയ്യാവുന്ന ഒന്നാണ്. ഇതിൽ പുതിയ ഫീച്ചേഴ്‌സിനൊപ്പം ബഗ്ഗുകളും ഉണ്ടാകും.

ഇവ ടെസ്റ്റ് പതിപ്പ് എന്നതിലുപരി സാധാരണ ഉപയോഗത്തിനായും ഫാൻസ്‌ ഉപയോഗിച്ച് തുടങ്ങിയതാണ് ബീറ്റാ പ്രോഗ്രാം അടച്ചു പൂട്ടാനുള്ള പ്രധാന കാരണം.

ഈ റെഡ്മി ഫോണുകൾക്ക് MIUI 11 അപ്ഗ്രേഡ് ലഭിക്കില്ല

  • Xiaomi Redmi 6
  • Xiaomi Redmi 6A
  • Xiaomi Redmi Y2
  • Xiaomi Redmi 4
  • Xiaomi Redmi 4A
  • Xiaomi Redmi Note 4
  • Xiaomi Redmi 3S
  • Xiaomi Redmi Note 3
  • Xiaomi Redmi Pro
  • Xiaomi Redmi 3X

Similar News