നിങ്ങളുടെ ട്വിറ്റർ ഫോളോവേഴ്സിന്റെ എണ്ണം കുറഞ്ഞേക്കാം

Update: 2018-07-12 11:19 GMT

വ്യാജ എക്കൗണ്ടുകളെയും വർത്തകളെയും തുരത്തുന്നതിന്റെ ഭാഗമായി അത്തരം പ്രൊഫൈലുകൾ കണ്ടുപിടിച്ച് നിരോധിക്കുന്ന തിരക്കിലാണ് ട്വിറ്റർ. മാത്രമല്ല, സംശയാസ്പദമായ എക്കൗണ്ടുകൾ തുറക്കാൻ ട്വിറ്റർ അനുവദിക്കുന്നുമില്ല.

ഇതിനിടയിൽ പലരുടെയും ഫോളോവേഴ്സിന്റെ എണ്ണം കുറയാൻ സാധ്യതയുണ്ടെന്നാണ് കമ്പനി പറയുന്നത്. സംശയാസ്പദമായ ആക്ടിവിറ്റികൾ ഉള്ള എക്കൗണ്ടുകൾ ട്വിറ്റർ 'ലോക്ക്' ചെയ്തിട്ടുണ്ട്. ഈ 'ലോക്ക്' ചെയ്യപ്പെട്ട എക്കൗണ്ടുകൾ എല്ലാം ഈയാഴ്ച ഇല്ലാതാകുമെന്ന് കമ്പനി അറിയിച്ചു.

യഥാർത്ഥ പ്രൊഫൈലുകളാണോ ലോക്ക് ചെയ്യപ്പെട്ടത് എന്ന് അറിയാൻ എക്കൗണ്ട് ഉടമകളുമായി ട്വിറ്റർ ബന്ധപ്പെടുന്നുമുണ്ട്.

വ്യാജ പ്രൊഫൈലുകൾ മനുഷ്യരോ അല്ലെങ്കിൽ സോഫ്റ്റ്‌വെയർ മുഖാന്തിരം സൃഷ്ടിക്കപ്പെടുന്നവയോ ആകാം.

മേയ് - ജൂൺ മാസങ്ങളിലായി ട്വിറ്റർ കണ്ടെത്തി നിരോധിച്ചത് എഴുപത് ദശലക്ഷം ബോട്ടുകളാണ്. ബോട്ടുകൾ (Bots) എന്നാൽ മനുഷ്യസഹായമില്ലാതെ ഒരേ ജോലി തുടർച്ചയായി ഇന്റർനെറ്റിൽ ചെയ്യാൻ കഴിയുംവിധം നിർമിച്ചിരിക്കുന്ന സോഫ്റ്റ്‌വെയർ ആണ്‌. ഉദാഹരണത്തിന് ഒരേ സന്ദേശം ആയിരത്തിലധികം ആളുകളിൽ എത്തിക്കാൻ ‘ബോട്ട്’ വഴി കഴിയും.

ട്വിറ്ററിൽ വളരെയധികം ഫോളോവേഴ്സ് ഉള്ള രാഷ്ട്രീയ നേതാക്കളുടെയും സെലിബ്രിറ്റികളുടെയും ഫോളോവേഴ്സിന്റെ എണ്ണത്തെയാണ് ഇത് കൂടുതലും ബാധിക്കുക.

Similar News