ഇന്ത്യയിൽ നിന്ന് വിനോദ സഞ്ചാരികളെ വരവേൽക്കാൻ മലേഷ്യ

മലേഷ്യൻ യാത്രയ്ക്ക് ഇനി കോവിഡ് പരിശോധനയും ക്വാറന്റീനും ഇല്ല

Update:2022-08-22 18:30 IST

Photo : Canva

കോവിഡ് സൃഷ്‌ടിച്ച ഇടവേളയ്ക്ക് ശേഷം വിനോദ സഞ്ചാരികളെ സ്വീകരിക്കാൻ മലേഷ്യ ഒരുങ്ങി. പൂർണ വാക്‌സിൻ എടുത്തവർക്ക് ഇനി മലേഷ്യയിൽ ക്വാറന്റീൻ ആവശ്യമില്ല. യാത്ര പുറപ്പെടും മുൻപും മടങ്ങുമ്പോഴുമുള്ള കോവിഡ് പരിശോധനയും ഇനി ആവശ്യമില്ല. മലേഷ്യൻ ഇ -വിസയ്ക്കായി ഓൺലൈനായി അപേക്ഷിക്കാനുള്ള സൗകര്യവും ഇപ്പോൾ ലഭ്യമാണ്. മലേഷ്യ എയർലൈൻസ്, ബാറ്റിക് എയർ, എയർ ഏഷ്യ, ഇൻഡിഗോ, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നിവയിൽ പ്രതിവാരം 14,000 സീറ്റുകൾ വീതം ഇന്ത്യ- മലേഷ്യ യാത്രയ്ക്ക് ലഭ്യമാണ്.

ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരി0കളെ സ്വീകരിക്കാൻ മലേഷ്യ പൂർണമായും ഒരുങ്ങികഴിഞ്ഞെന്നും ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് മലേഷ്യ സന്ദർശിക്കാൻ ഏറ്റവും മികച്ച അവസരം ഇതാണെന്നും മലേഷ്യൻ ഡെപ്യുട്ടി ടൂറിസം മന്ത്രി ഡോ. ജെ.പി സന്താര പറഞ്ഞു. മലേഷ്യയിലേക്കുള്ള സന്ദർശകരിൽ ഇന്ത്യ ഒന്നാം സ്‌ഥാനത്ത്‌ തുടരുകയാണ്. 2019 ൽ 735,309 (+22%) ഇന്ത്യൻ സഞ്ചാരികളാണ് മലേഷ്യയിലെത്തിയത്.

മലേഷ്യൻ ടൂറിസത്തിൻറെ പ്രചാരണത്തി0നായി ടൂറിസം സഹ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയിൽ റോഡ് ഷോ സംഘടിപ്പിച്ചു. മലേഷ്യ അസോസിയേഷൻ ഓഫ് ടൂർ ആൻഡ് ട്രാവൽ ഏജൻറ്സ് (എം എ ടി ടി എ) സഹകരണത്തോടെയാണ് ടൂറിസം മലേഷ്യ കൊച്ചിയിൽ റോഡ് ഷോ സംഘടിപ്പിച്ചത്.


Tags:    

Similar News