നീലക്കുറിഞ്ഞി കാണാന്‍ പോകാം, കെഎസ്ആര്‍ടിസിയില്‍; വെറും 300 രൂപയ്ക്ക്
ബുക്കിംഗ് വിവരങ്ങളും ചിത്രങ്ങളും കാണാം
ഇടുക്കിയില്‍ നീല വസന്തമാണ്....നീലക്കുറിഞ്ഞി വീണ്ടും പൂത്തിരിക്കുന്നു. ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ ഗ്രാമപഞ്ചായത്തിലെ കള്ളിപ്പാറ മലനിരകളിലാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്. തണുപ്പും ഇളവെയിലും കാറ്റും ആസ്വദിച്ച് ഒന്നു നീലക്കുറിഞ്ഞി പൂക്കുന്നിടം വരെ പോയി വന്നാലോ, അതും കെഎസ്ആര്‍ടിസിയില്‍. ഇതാ അതിന് അവസരമൊരുക്കിയിരിക്കുകയാണ് കേരള സ്‌റ്റേറ്റ് റോഡ് ടാന്‍സ്‌പോര്‍ട്ട് സര്‍വീസ്.
ശാന്തന്‍പാറ, കള്ളിപ്പാറയിലേക്ക് നീലക്കുറിഞ്ഞി വസന്തം കാണാന്‍ മൂന്നാര്‍ ഡിപ്പോയില്‍ നിന്നു കെഎസ്ആര്‍ടിസി യാത്രാ സൗകര്യമൊരുക്കിയിട്ടുണ്ട്. രാവിലെ 9നു മൂന്നാറില്‍ നിന്നാരംഭിച്ച് ആനയിറങ്കല്‍ വഴി കള്ളിപ്പാറയില്‍ ഉച്ചയ്ക്ക് ഒന്നിനെത്തും.
അവിടെ 2 മണിക്കൂര്‍ സഞ്ചാരികള്‍ക്കു കുറിഞ്ഞിപ്പൂക്കള്‍ കാണാം. കള്ളിപ്പാറയില്‍ നിന്നും വൈകിട്ട് ഉച്ചയ്ക്ക് 3 മണിക്ക് യാത്ര തിരികെ ആരംഭിക്കും. പിന്നീട് സര്‍വീസുകള്‍ ഇല്ല. വൈകിട്ട് 6നു മൂന്നാര്‍ ഡിപ്പോയില്‍ മടങ്ങിയെത്തും. ഇത്രയും ആസ്വദിക്കാന്‍ 300 രൂപയാണ് ഒരാള്‍ക്ക് ടിക്കറ്റ് നിരക്ക്.
മിതമായ നിരക്കില്‍ ദിവസവും വൈകിട്ട് മൂന്നാര്‍ ബസ് സ്റ്റേകളും തെരഞ്ഞെടുക്കാം. എറണാകുളം, തൃശൂര്‍, തിരുവനന്തപുരം തുടങ്ങിയ ജില്ലകളില്‍ നിന്നും പലരും ഈ സൗകര്യം കൂടെ ഉള്‍പ്പെടുത്തുന്നുണ്ടെന്ന് മൂന്നാര്‍ ഡിപ്പോ അറിയിച്ചു.
വിവരങ്ങള്‍ക്ക്: 04865-230201, 9446929036 ,9447331036
ചിത്രങ്ങൾക്ക് കടപ്പാട്: Sebinster