ഈസ്റ്റേണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ നവാസ് മീരാന്റെ ഉള്ളിലിരുപ്പ്
രാവിലെ ഉണര്‍ന്നാല്‍ ആദ്യം ചെയ്യുന്നത്?
ബാസ്‌കറ്റ് ബോള്‍ കളിക്കണമെന്ന ആഗ്രഹത്തോടെയാണ് ഞാന്‍ ഉറക്കമുണരുന്നത്. പക്ഷെ എന്തെങ്കിലും കാരണത്താല്‍ അത് മുടങ്ങും. എങ്കിലും ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും കളിക്കാന്‍ ശ്രമിക്കാറുണ്ട്.
ഭക്ഷണരീതികള്‍ എങ്ങനെയാണ്?
രാവിലെ പുട്ട്, ദോശ, പത്തിരി ഇവയിലേതെങ്കിലുമാണ് ഇഷ്ടം. ബ്രേക്ക്ഫാസ്റ്റിനൊപ്പം ഇഷ്ട കോമ്പിനേഷന്‍ മട്ടണ്‍ കറിയാണ്. ഉച്ചഭക്ഷണം ചോറുതന്നെ. അത്താഴം വളരെ ലളിതമായിരിക്കും.
ഇഷ്ടഭക്ഷണം ഏതാണ്?
ഫ്രൈഡ് റൈസും ചില്ലി ചിക്കനുമാണ് എനിക്ക് ഏറ്റവും ഇഷ്ടം. മധുരത്തില്‍ ജിലേബിയോടാണ് താല്‍പ്പര്യം. മുമ്പ് ഒരുപാട് കഴിച്ചിരുന്നു, പക്ഷെ ഇപ്പോള്‍ കുറച്ചു.
ഏറ്റവും സ്വാധീനിച്ച വ്യക്തി/വ്യക്തികള്‍?
എന്റെ പപ്പ എം.ഇ മീരാന്‍ (ഈസ്റ്റേണ്‍ ഗ്രൂപ്പ് സ്ഥാപകന്‍). സിഐഐയുടെ റീജിയണല്‍ ചെയര്‍മാനും ആര്‍പിജി ഗ്രൂപ്പിന്റെ സി.ഇ.ഒയുമായിരുന്ന പ്രദീപ്‌തോ മൊഹാപാത്ര
ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കരുതുന്നതെന്താണ്?
ആത്മാര്‍ത്ഥതയുള്ള നല്ല ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞത്.
ബിസിനസിലെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍
ഒരുപാടുണ്ട്.
അടുത്തകാലത്ത് ഏറ്റവും സന്തോഷം തോന്നിയ സംഭവം?
അനിയന്‍ ഫിറോസിന് ഇരട്ടക്കുട്ടികള്‍ ഉണ്ടായത്. ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും.
ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി?
ഒരു കുടുംബ ബിസിനസില്‍ നിന്ന് കോര്‍പ്പറേറ്റ് സ്ഥാപനത്തിലേക്ക് കമ്പനിയെ വളര്‍ത്തുന്നത് വെല്ലുവിളിയായിരുന്നു. ഭാഗ്യവശാല്‍ കുഴപ്പമില്ലാതെ ആ വെല്ലുവിളിയെ അതിജീവിക്കാനായി.
സംസാരിക്കാന്‍ ഇഷ്ടമുള്ള വിഷയം?
സംരംഭകത്വം. ഞാന്‍ ഏറെ വായിക്കുന്ന വിഷയം കൂടിയാണത്.
എങ്ങനെയാണ് റിലാക്‌സ് ചെയ്യുന്നത്?
സ്‌പോര്‍ട്‌സിലൂടെ
മറ്റുള്ളവരില്‍ ഏറ്റവും വെറുക്കുന്ന സ്വഭാവം?
പ്രകോപിപ്പിക്കുന്നതും ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്നതും
സ്വഭാവത്തില്‍ മാറ്റണമെന്ന് ആഗ്രഹിക്കുന്ന കാര്യം?
എല്ലാം വെട്ടിത്തുറന്ന് പറയുന്ന രീതി. അത് ചിലര്‍ക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
ഏറ്റവും വലിയ അഭിമാനം
ഞങ്ങളുടെ ബ്രാന്‍ഡിന് നേതൃത്വം കൊടുക്കാനാകുന്നത്
വിലപ്പെട്ടതായി കരുതുന്ന വ്യക്തിപരമായ നേട്ടം?
സിഐഐ സതേണ്‍ റീജിയണിന്റെ ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍മാന്‍ ആകാന്‍ സാധിച്ചത്
ഇഷ്ടപ്പെട്ട ഹോളിഡേ സ്‌പോട്ട്
ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്ന്‍
ഇഷ്ട സിനിമ?
സിന്ദഗി നാ മിലേഗി ദുബാര എന്ന സിനിമ.
ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറ്റിയ സിനിമയാണത്.
ഒരു ദിവസം ഏറ്റവും ഇഷ്ടപ്പെടുന്ന സമയം?
ഉച്ചസമയത്തെ ഉറക്കം
താങ്കളെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത കാര്യം?
ഞാന്‍ പാട്ടു പാടാറുണ്ട്. അത് അധികംപേര്‍ക്കറിയില്ലെന്ന് തോന്നുന്നു.
ദേഷ്യം വരുന്നത്?
ഭക്ഷണം സമയത്തിന് കിട്ടിയില്ലെങ്കില്‍
ജീവിതക്രമത്തില്‍ ഈയിടെ വരുത്തിയ മാറ്റം?
ജീവിതം കൂടുതല്‍ ആസ്വദിക്കണം എന്ന ചിന്ത. മുമ്പൊക്കെ ബിസിനസ് യാത്രകള്‍ അല്‍പ്പം ടെന്‍ഷന്‍ പിടിച്ചതായിരുന്നു. ഇപ്പോള്‍ യാത്രകള്‍ ആസ്വദിക്കാന്‍ തുടങ്ങി.
വാരാന്ത്യങ്ങള്‍ എങ്ങനെ ചെലവഴിക്കും?
വിശ്രമിക്കണം എന്നൊക്കെയാണ് ആഗ്രഹം. പക്ഷെ കല്യാണങ്ങള്‍ കൂടാനേ ഞായറാഴ്ച സമയം കിട്ടാറുള്ളു.
താങ്കളുടെ ഏറ്റവും വലിയ വിമര്‍ശകന്‍/വിമര്‍ശക?
എന്റെ ഭാര്യ
പേഴ്‌സില്‍ സാധാരണ എത്ര രൂപ കരുതും?
100 രൂപയില്‍ താഴെ
ഇവിടെ ചോദിച്ചിട്ടില്ലാത്ത എന്നാല്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യവും ഉത്തരവും
ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എന്താണ്?
ഒറ്റയ്ക്ക് ഒന്നും ചെയ്യാതെ ശാന്തമായ എവിടെയെങ്കിലും വെറുതെയിരിക്കുക.