നിറയെ അല്‍ഭുതങ്ങള്‍ ഒളിപ്പിച്ചാണ് സാംസംഗിന്റെ ഈ ആഡംബരഫോണ്‍ എത്തിയിരിക്കുന്നത്

Update:2019-10-05 13:45 IST

ഗോ എയര്‍ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി എല്ലാ മാസവും ഒരു വിമാനം വീതം പുതുതായി ഉള്‍പ്പെടുത്തുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ജെ. വാഡിയ അറിയിച്ചു.
കഴിഞ്ഞ ദിവസമെത്തിയ രണ്ട് പുതിയ എ 320 വിമാനങ്ങള്‍ സിംഗപ്പൂരിലേക്കും ഐസ്വാളിലേക്കുമുള്ള സര്‍വീസുകള്‍ക്കായി ഉപയോഗിക്കും.

ഇന്ത്യയിലെ അതിവേഗം വളരുന്ന എയര്‍ലൈനായ ഗോ എയര്‍ 12 പുതിയ സര്‍വീസുകള്‍ ആരംഭിക്കും. ഇതോടെ കമ്പനി ദിവസവും നല്‍കുന്ന സര്‍വീസുകളുടെ എണ്ണം 325ല്‍ അധികമായി. ഡല്‍ഹി -ഛണ്ഡീഗഡ്, ലഖ്‌നൗ-അഹമ്മദാബാദ്, കൊല്‍ക്കത്ത-ലഖ്‌നൗ എന്നീ റൂട്ടുകളില്‍ രണ്ടുവീതം സര്‍വീസുകളാണ് ഗോ എയര്‍ ആരംഭിക്കുന്നത്. കൂടാതെ നിലവിലുള്ള കൊല്‍ക്കത്ത - ഗുവാഹത്തി റൂട്ടില്‍ നാലു സര്‍വീസുകളും അഹമ്മദാബാദ് - ഛണ്ഡീഗഡ്  റൂട്ടില്‍ രണ്ടു സര്‍വീസുകളും.

ഗോ എയര്‍  ശ്യംഖലയിലേക്ക് 16 വിമാനങ്ങള്‍ കൂടി ചേര്‍ത്തതോടെ 90 പുതിയ സര്‍വീസുകളാണ് കഴിഞ്ഞ 11 മാസത്തില്‍ ആരംഭിക്കാനായത്. കൂടാതെ അബുദാബി, ദുബായ്, മസ്‌ക്കറ്റ്, കുവൈറ്റ് തുടങ്ങിയവ ഉള്‍പ്പെടെ എട്ടു വിമാനത്താവളങ്ങളും ശ്യംഖലയുടെ ഭാഗമായി. ഗോ എയര്‍ ഫ്‌ളൈറ്റ് ടിക്കറ്റുകള്‍ ഴീമശൃ.ശി, ഗോ എയര്‍ മൊബൈല്‍ ആപ്പ്, കോള്‍ സെന്റര്‍, ട്രാവല്‍ ഏജന്റുമാര്‍, ട്രാവല്‍ പോര്‍ട്ടലുകള്‍ എന്നിവ വഴി ബുക്ക് ചെയ്യാം.

ഓഗസ്റ്റില്‍ 13.91 ലക്ഷം യാത്രക്കാരാണ് ഗോ എയര്‍ വഴി യാത്ര ചെയ്തത്. നിലവില്‍ ഗോ എയര്‍ അഹമ്മദാബാദ്, ബാഗ്‌ദോഗ്ര, ബെംഗളുരു, ഭുവനേശ്വര്‍, ഛണ്ഡീഗഡ്, ചെന്നൈ, ഡല്‍ഹി, ഗോവ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂര്‍, ജമ്മു, കൊച്ചി, കൊല്‍ക്കത്ത, കണ്ണൂര്‍, ലേ, ലഖ്‌നൗ, മുംബൈ, നാഗ്പൂര്‍, പാട്‌ന, പോര്‍ട് ബ്ലെയര്‍, പൂനെ, റാഞ്ചി, ശ്രീനഗര്‍ എന്നിങ്ങനെ 24 ആഭ്യന്തര സര്‍വീസുകളും ഫുക്കറ്റ്, മാലി, മസ്‌ക്കറ്റ്, അബുദാബി, ദുബായ്, ബാങ്കോക്ക്, കുവൈറ്റ് എന്നീ ഏഴ് അന്താരാഷ്ട്ര സര്‍വീസുകളും നല്‍കിവരുന്നു.

സെമി റോബോട്ടിക് പൈലറ്റ് ഓപ്പറേറ്റഡ് ടോ വാഹനമായ ടാക്സി ബോട്ട് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗോ എയര്‍ വിജയകരമായി പരീക്ഷിച്ചു. ശബ്ദ മലിനീകരണം കുറയ്ക്കാനും ഇന്ധന ജ്വലനം കുറയ്ക്കാനും പദ്ധതിയിടുന്ന ആഗോള എയര്‍ലൈനുകളിലേക്ക് ഗോ എയറും ഇതോടെ പങ്കാളികളായി.

വിമാനം പാര്‍ക്ക് ചെയ്ത ഭാഗത്തുനിന്ന് റണ്‍വേയിലേക്ക് കയറാന്‍ പൈലറ്റ് എഞ്ചിന്‍ ഓണ്‍ ചെയ്ത് വിമാനം കൊണ്ടുപോകുന്ന പരമ്പരാഗത സംവിധാനത്തിന് ബദലാണ് ടാക്സി ബോട്ടുകള്‍.  ടാക്‌സിബോട്ടുകള്‍ ഉപയോഗിച്ച് എഞ്ചിന്‍ ഓണാക്കാതെ തന്നെ വിമാനം റണ്‍വേയിലേക്ക് കൊണ്ടുപോകാം. ടോ വാഹനമായ ടാക്സി ബോട്ട് വിമാനത്തെ എളുപ്പത്തില്‍ റണ്‍വേയിലെത്തിക്കും. കൂടാതെ, ടാക്‌സി ബോട്ടുകള്‍ക്ക് പെട്ടെന്ന് തിരിയാന്‍ കഴിയുന്നതിനാല്‍ മികച്ച സമയക്രമം പാലിക്കാനും സാധിക്കും.

യാത്രക്കാര്‍ക്കും പരിസ്ഥിതിക്കും എയര്‍ലൈന്‍ ബിസിനസ്സ് രംഗത്തും മികവുറ്റ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ ഗോ എയര്‍ എന്നും മുന്‍പന്തിയിലാണെന്നും വൈകാതെ എല്ലാ പ്രധാന എയര്‍പോര്‍ട്ടുകളിലും ടാക്‌സിബോട്ടുകളെ വിന്യസിക്കാന്‍ ഗോ എയര്‍ ലക്ഷ്യമിടുന്നതായും ജെ. വാഡിയ വ്യക്തമാക്കി.

Similar News