ടാറ്റ സ്റ്റീല്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രവര്‍ത്തന മേഖലയില്‍ 2500 ജീവനക്കാരെ കുറയ്ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതില്‍ ഭൂരിഭാഗവും നെതര്‍ലാന്‍ഡിലെ സ്റ്റീല്‍ മില്ലുകളില്‍ നിന്നായിരിക്കും. യൂറോപ്പില്‍ ടാറ്റ സ്റ്റീലിന് ഇപ്പോഴുള്ള മൊത്തം തൊഴിലാളികളുടെ നാലിലൊന്നു വരും ഇത്.
പ്രതിവര്‍ഷം 930 മില്യണ്‍ ഡോളര്‍ ലാഭിക്കാന്‍ കാരണമാകുന്ന പിരിച്ചുവിടലിനാണ് കമ്പനി ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ബിസിനസ്സ് ശക്തിപ്പെടുത്തുന്നതിനായി കമ്പനി ജൂണില്‍ തുടക്കമിട്ട പരിവര്‍ത്തന പരിപാടിയുടെ ഭാഗമാണിത്. ജീവനക്കാരുടെ പ്രതിനിധികളുമായുള്ള സമ്പൂര്‍ണ്ണ കൂടിയാലോചനയ്ക്ക് വിധേയമായിരിക്കും ഇതു സംബന്ധിച്ച നടപടികളെന്ന് ടാറ്റ സ്റ്റീല്‍ വക്താവ് പറഞ്ഞു.