ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ 10 കാറുകള്‍ ഇവയാണ്

ആഗോള കാര്‍ സുരക്ഷാ ഏജന്‍സിയായ ഗ്ലോബല്‍ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം (എന്‍സിഎപി) രാജ്യത്തെ ഏറ്റവും സുരക്ഷിതമായ 38 കാറുകളുടെ പട്ടിക പുറത്തു വിട്ടു. ടാറ്റ മോട്ടോഴ്‌സിന്റെയും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടേതാണ് പട്ടികയിലെ ബഹുഭൂരിഭാഗം കാറുകളും. കഴിഞ്ഞ ദിവസം നടത്തിയ സേഫ്റ്റി ക്രാഷ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. ആദ്യ പത്തിലെത്തിയ കാറുകളിതാ...

1. മഹീന്ദ്ര എക്‌സ് യു വി 300

എന്‍സിഎപി നടത്തിയ ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ റോഡില്‍ ഏറ്റവും സുരക്ഷിതമായ കാര്‍ കാറാണിത്. 2014 ന് ശേഷം ഈ ബഹുമതി നിലനിര്‍ത്തുന്നുണ്ട് ഈ വാഹനം. മുതിര്‍ന്നവരുടെ കാര്യത്തില്‍ ഫൈവ് സ്റ്റാറും കുട്ടികളുടേതില്‍ ഫോര്‍ സ്റ്റാറും മഹീന്ദ്ര എക്‌സ് യു വി 300 നേടി. ഡ്രൈവറുടെയും യാത്രക്കാരുടെയും തലയ്ക്കും കഴുത്തിനും മികച്ച സുരക്ഷയാണ് ഈ വാഹനം നല്‍കുന്നത്. കൂടാതെ നെഞ്ചിനും സുരക്ഷ ലഭിക്കുന്നു. കുട്ടികള്‍ക്കും യാത്ര ചെയ്യാന്‍ സുരക്ഷിതമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2. ടാറ്റ ആള്‍ട്രോസ് ഹാച്ച്ബാക്ക്

ടാറ്റ മോട്ടോഴ്‌സ് അടുത്തുടെ പുറത്തിറക്കിയ പുതിയ ആള്‍ട്രോസ് ഹാച്ച്ബാക്ക് എന്‍സിഎപിയുടെ ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിംഗ് നേടി. സ്ഥിരത നല്‍കുന്ന ഘടനയാണ് ആള്‍ട്രോസിനുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

3. ടാറ്റ നെക്‌സോണ്‍

ടാറ്റയുടെ കോംപാക്ട് എസ് യി വിയായ നെക്‌സോണിന്റെ 2018 ന് ശേഷം ഇറങ്ങിയ കാറുകളില്‍ അഡല്‍റ്റ് ഒക്യുപെന്റ് പ്രൊട്ടക്ഷനില്‍ ഫൈസ് സ്റ്റാറും കുട്ടികളുടെ കാര്യത്തില്‍ ത്രീ സ്റ്റാറും നേടി നെക്‌സോണ്‍. യാത്രക്കാരുടെയും ഡ്രൈവറുടെയും എല്ലാവിധത്തിലുമുള്ള സുരക്ഷ ടാറ്റ നെക്‌സോണ്‍ നല്‍കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

4 ടാറ്റ ടിഗോര്‍ & ടാറ്റ ടിയാഗോ

ടാറ്റയുടെ ടിഗോറും ടാറ്റ ടിയാഗോയുമാണ് നാലാമത്. ഇരു കാറുകളും അഡല്‍റ്റ് ഒക്യുപെന്റ് പ്രൊട്ടക്ഷനില്‍ ഫോര്‍ സ്റ്റാറും കുട്ടികളുടെ കാര്യത്തില്‍ ത്രീ സ്റ്റാറുമാണ് നേടിയിരിക്കുന്നത്. കഴുത്തിനും തലയ്ക്കും മികച്ച സംരക്ഷണം ലഭിക്കുമ്പോള്‍ നെഞ്ചിനും അത്യാവശ്യം സുരക്ഷ ലഭ്യമാകുന്നുണ്ട്.

5. ഫോക്‌സ് വാഗണ്‍ പോളോ ഹാച്ച് ബാക്ക്

മുതിര്‍ന്നവര്‍ക്കുള്ള സംരക്ഷണത്തിന്റെ കാര്യത്തില്‍ ഫോര്‍ സ്റ്റാറും കുട്ടികളുടേതില്‍ ത്രീസ്റ്റാറും പോളോ നേടി. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ് വാഗനാണ് പോളോ വിപണിയില്‍ എത്തിക്കുന്നത്. 1975 മുതല്‍ ഹാച്ച് ബാക്ക്, സെഡാന്‍ തുടങ്ങിയ വിഭാഗങ്ങളിലുള്ള കാറുകള്‍ കമ്പനി വിപണിയില്‍ എത്തിക്കുന്നുണ്ട്.

6. മഹീന്ദ്ര മറാസോ

എന്‍സിഎപി അടുത്തിടെ നടത്തിയ ടെസ്റ്റില്‍ മുതിര്‍ന്നവര്‍ക്കുള്ള സുരക്ഷയുടെ കാര്യത്തില്‍ ഫോര്‍ സ്റ്റാറും കുട്ടികളുടെ കാര്യത്തില്‍ ടുസ്റ്റാറും നേടിയിരിക്കുകയാണ് മഹീന്ദ്ര മറാസോ.

7. ടൊയോട്ട എതിയോസ് ഹാച്ച്ബാക്ക്

ജപ്പാനീസ് കാര്‍ നിര്‍മാതാക്കളായ ടൊയോട്ട ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച സബ് കോംപാക്റ്റ് കാറാണ് എതിയോസ്. മുതിര്‍ന്നവരുടെ സുരക്ഷാ കാര്യത്തില്‍ ഫോര്‍ സ്റ്റാര്‍ നേടിയ കാര്‍ കുട്ടികളുടെ കാര്യത്തില്‍ റ്റു സ്റ്റാറാണ് ലഭിച്ചിരിക്കുന്നത്. എയര്‍ബാഗും സീറ്റു ബെല്‍റ്റുമടക്കം ഉള്‍പ്പെടുത്തി ഡ്രൈവറുടെയും യാത്രക്കാരുടെയും തലയ്ക്ക് മികച്ച സംരക്ഷണം എതിയോസ് നല്‍കുന്നുണ്ട്.

8. മാരുതി സുസുകി വിറ്റാര ബ്രെസ്സ

രാജ്യത്ത് ഏറ്റവുമധികം വില്‍ക്കുന്ന കോംപാക്ട് എസ് യു വിയാണ് മാരുതി സുസുകിയുടെ വിറ്റാര ബ്രെസ്സ. മുതിര്‍ന്നവരുടെ സുരക്ഷയില്‍ ഫോര്‍ സ്റ്റാറും കുട്ടികളുടേതില്‍ റ്റു സ്റ്റാറുമാണ് എന്‍സിഎപി വിറ്റാര ബ്രെസ്സയ്ക്ക് നല്‍കിയിരിക്കുന്നത്.

9. ടാറ്റ സെസ്റ്റ്

2014 ഓഗസ്റ്റില്‍ ടാറ്റ മോട്ടോഴ്‌സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച കോംപാക്ട് സെഡാന്‍ വിഭാഗത്തില്‍ പെട്ട കാറാണ് ടാറ്റ സെസ്റ്റ്. മുതിര്‍ന്നവര്‍ക്കുള്ള സുരക്ഷയില്‍ ഫോര്‍ സ്റ്റാറും കുട്ടികളുടേതില്‍ റ്റു സ്റ്റാറും ടാറ്റാ സെസ്റ്റും നേടിയിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it