ടാറ്റ ഹാരിയര്‍ എത്തി, വില 12.69 ലക്ഷം മുതൽ

കാത്തിരിപ്പിന് വിരാമമിട്ട് ഒടുവിൽ ടാറ്റ ഹാരിയര്‍ എത്തി. പ്രതീക്ഷിച്ചതിലും കുറഞ്ഞ പ്രൈസ് ടാഗുമായാണ് ഈ പുത്തൻ എസ്.യു.വിയുടെ വരവ്.

മുംബൈ എക്സ്-ഷോറൂം വില 12.69 ലക്ഷത്തിനും 16.25 ലക്ഷത്തിനും ഇടയിലാണ്. 300 ലധികം ക്രാഷ് ടെസ്റ്റുകൾക്ക് ശേഷമാണ് ഹാരിയര്‍ വിപണിയിലെത്തുന്നത്.

ഹ്യുണ്ടായ് ക്രേറ്റ, ജീപ്പ് കോമ്പസ്, റിനോ കാപ്റ്റര്‍, മഹീന്ദ്ര XUV500 തുടങ്ങിയ മോഡലുകളോടായിരിക്കും വിപണിയില്‍ ഹാരിയറിന് മല്‍സരിക്കേണ്ടിവരുക.

മറ്റ് സവിശേഷതകൾ

  • നാല് പതിപ്പുകൾ: XE, XM, XT, XZ
  • മൂന്ന് ഡ്രൈവിംഗ് മോഡുകളാണ് ഉള്ളത്. സിറ്റി, സ്പോർട്സ്, ഇക്കോ
  • 2.0 ലിറ്റര്‍ ക്രയോടെക് ഡീസല്‍ എന്‍ജിൻ, 138 ബിഎച്ച്പി 350 Nm ടോർക്ക്
  • മാനുവൽ ട്രാൻസ്മിഷൻ, 6-സ്പീഡ് യൂണിറ്റ്
  • ടെറെയ്ൻ റെസ്പോൺസ് സിസ്റ്റം
  • പുഷ് ബട്ടൺ സ്റ്റാർട്ട്
  • സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോള്‍സ്
  • 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം
  • ഡ്യുവല്‍ ടോണ്‍ ഡാഷ്‌ബോര്‍ഡ്
  • ഓട്ടോ ക്ലൈമറ്റ് കൺട്രോൾ

ധനം ഓൺലൈനിന്റെ പുതിയ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ https://bit.ly/2sGjKNQ

Related Articles

Next Story

Videos

Share it