മുമ്പേ നടന്ന് ബാംഗ്ലൂര്‍, 112 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വരുന്നു

ഇലക്ട്രിക് വാഹന വിപ്ലവത്തില്‍ പങ്കാളിയാകാന്‍ ബാംഗ്ലൂര്‍ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള 112 ചാര്‍ജിംഗ് സ്റ്റേഷനുകളാണ് ബാംഗ്ലൂര്‍ നഗരത്തിന്റെ വിവിധയിടങ്ങളില്‍ വരുന്നത്. ഇതില്‍ 12 എണ്ണം അതിവേഗം ചാര്‍ജ് ചെയ്യാനാകുന്ന ഡയറക്റ്റ് കറണ്ട് ചാര്‍ജിംഗ് സംവിധാനമുള്ളതാണ്.

7000ത്തോളം ഇലക്ട്രിക് വാഹനങ്ങള്‍ ബാംഗ്ലൂരില്‍ ഓടുന്നുണ്ടെന്നാണ് കണക്ക്. നേരത്തെ തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യ വികസനത്തില്‍ മുമ്പേ നടന്ന നഗരമാണ് ബാംഗ്ലൂര്‍. കഴിഞ്ഞ വര്‍ഷം 12 ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ പലയിടങ്ങളില്‍ സ്ഥാപിച്ചിരുന്നു.

അഞ്ചു മാസത്തിനുള്ളില്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. ഡിസി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്ക് മാത്രം നാല് കോടി രൂപയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത്തരം ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ ഫുള്‍ ചാര്‍ജിംഗിന് 90 മിനിറ്റ് മതിയാകും.

കേരളവും ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ തയാറെടുക്കുകയാണ്. 2022ഓടെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 10 ലക്ഷമാക്കി ഉയര്‍ത്താനാണ് പദ്ധതിയിടുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകളിലേക്ക് മാറും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it