'2030-ൽ സ്വകാര്യ വാഹനങ്ങൾ ഇല്ലാതാകും!'

സ്വകാര്യ വാഹനങ്ങളോടുള്ള ആളുകളുടെ കമ്പത്തിന് ഒരു ദശകത്തിനപ്പുറം ആയുസില്ലെന്ന് പ്രവചനം. 2030 ആകുമ്പോഴേക്കും 95 ശതമാനം പേർക്കും സ്വകാര്യ വാഹനങ്ങൾ ഉണ്ടാകില്ലെന്ന് പ്രശസ്ത കൺസൾട്ടന്റ് ആയ ടോണി സേബ.

ചിലപ്പോൾ, രാവിലത്തെ ഒരു കപ്പ് ചായക്കൊപ്പം നിങ്ങൾക്ക് ഓഫിസിലേക്ക് ഒരു ഫ്രീ റൈഡ് കിട്ടിയേക്കാം; അതും ഡ്രൈവറില്ലാ-ഇലക്ട്രിക് കാറുകളിൽ, RetinkX സ്ഥാപകനും ഡിസ്‌റപ്റ്റീവ് ടെക്നോളജികളിൽ വിദഗ്ധനുമായ ടോണി പറയുന്നു.

ഇത്തരം ഡ്രൈവറില്ലാ-ഇലക്ട്രിക് കാറുകൾ (A-EVs) വ്യക്തികളുടെ ഉടമസ്ഥതയിലായിരിക്കില്ല , പകരം ഫ്‌ളീറ്റുകളുടെ നിയന്ത്രണത്തിലായിരിക്കും.

ഈ വലിയ ഡിസ്‌റപ്‌ഷൻ ലോകത്തിലെ രണ്ട് വമ്പൻ വ്യവസായങ്ങളുടെ അന്ത്യമായിരിക്കും കുറിക്കുക എന്നും ടോണി പറയുന്നു. ഒന്ന് ഓട്ടോമൊബീൽ ഇൻഡസ്ടറി. രണ്ടാമത്തേത് ക്രൂഡ് ഓയിൽ.

ഓരോ വർഷവും നിർമ്മിക്കപ്പെടുന്ന കാറുകളുടെ എണ്ണത്തിൽ 70 ശതമാനം വീതം കുറവ് വരുത്തിയാൽ, വാഹന നിർമാതാക്കളുടെ സപ്ലൈ ചെയിൻ ഗണ്യമായി ചുരുങ്ങും. വാഹന വ്യവസായവുമായി ബന്ധപ്പെട്ട ഡീലർമാർ, സേവന ദാതാക്കൾ, ഇൻഷുറൻസ് കമ്പനികൾ എന്നിവരായിരിക്കും ഇതിന്റെ ദൂഷ്യഫലം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരികയെന്നും ടോണി തന്റെ റിപ്പോർട്ടിൽ പറയുന്നു.

ഫോർഡും ജനറൽ മോട്ടോർസും പോലുള്ള കാർ നിർമാതാക്കൾ A-EV അസംബ്ലർമാരാവുകയോ സേവനദാതാക്കളാകുകയോ ചെയ്യും.

ഇലക്ട്രിക്ക് വാഹനങ്ങൾ നിരത്തുകൾ കീഴടക്കുന്നതോടെ എണ്ണ വ്യവസായത്തിന് നേരിടേണ്ടിവരുന്ന പ്രതിസന്ധി വളരെ വലുതായിരിക്കുമെന്ന് അദ്ദേഹം വിലയിരുത്തുന്നു. 2020-ൽ എണ്ണ ഡിമാൻഡ് 100 മില്യൺ ബാരൽ വരെ ഉയരും. എന്നാൽ 2030 ആകുമ്പോഴേക്കും പ്രതിദിനം 70 മില്യൺ ബാരൽ എന്ന നിരക്കിൽ ഡിമാൻഡ് കുറയും.

ഫോസിൽ ഇന്ധന വ്യവസായത്തെയും ഇതു ബാധിക്കും. നിക്ഷേപകർ തങ്ങളുടെ ഫോസിൽ ഇന്ധന ഹോൾഡിങ്‌സ് ക്രമേണ ഉപേക്ഷിക്കുമെന്നാണ് കരുതുന്നത്.

സോളാർ എനർജി മറ്റ് പരമ്പരാഗത ഊർജ ശ്രോതസ്സുകളുടെ പ്രാധാന്യം ഇല്ലാതാക്കുമെന്ന് ആറു വർഷം മുൻപേ ടോണി പ്രവചിച്ചിരുന്നു.

കടപ്പാട്: RenewEconomy

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it