ദുബായ് പോലിസിന്റെ പറക്കും ബൈക്കുകൾ തയ്യാർ

ടെക്നോളജിയുടെ കാര്യത്തിൽ ദുബായ് പോലീസിനെ കടത്തിവെട്ടാൻ ആരുമില്ലെന്ന് വേണമെങ്കിൽ പറയാം. ആൻഡ്രോയിഡ് എമർജൻസി ലൊക്കേറ്റർ സർവീസ്, നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുക സ്മാർട്ട് ഏരിയ സിസ്റ്റംസ് അങ്ങനെ നിരവധി സാങ്കേതിക വിദ്യകളാണ് ദുബായ് പോലീസിന്റെ കയ്യിലുള്ളത്. ഇപ്പോളിതാ പറക്കുന്ന ബൈക്കുകൾ വാങ്ങിയിരിക്കുകയാണ് അവർ.

ദുബായ് പോലീസിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിങ് ആണ് ഈ ടെക്നോളജി വിപ്ലവത്തിന് പിന്നിൽ.

[embed]https://youtu.be/GQMGq8gk6QM[/embed]

കാലിഫോർണിയ ആസ്ഥാനമായ റഷ്യൻ കമ്പനി ഹോവർസർഫ് ആണ് പറക്കും ബൈക്കുകളുടെ നിർമ്മാതാക്കൾ. ഹോവർബൈക്കുകളിൽ ദുബായ് പോലീസ് പരിശീലനം ആരംഭിച്ചിട്ടുണ്ട്. 2020 ആകുമ്പോഴേക്കും ഇവ പോലീസ് സേനയ്ക്ക് ഉപയോഗിക്കാനാകും എന്നാണ് പ്രതീക്ഷ.

കഴിഞ്ഞ വർഷം യുഎഇയിൽ വച്ചു നടന്ന ജിടെക്സ് കൺവൻഷനിലാണ് ഹോവർ ബൈക്കുകൾ കമ്പനി ആദ്യമായി അവതരിപ്പിച്ചത്. എസ്-3 2019 എന്ന് പേരിട്ടിരിക്കുന്ന മോഡലിന്റെ പരമാവധി വേഗത മണിക്കൂറിൽ 60 മീറ്റർ ആണ്. ഇതുപയോഗിച്ച് ഒരു ഇടത്തരം കാറിനെ പോലും പിന്തുടർന്ന് തടയാനാകില്ല എന്ന് അവർക്ക് നന്നായി അറിയാം. വാഹനമുപയോഗിച്ച് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ പോകാനായിരിക്കും ഇവ പ്രധാനമായും ഉപയോഗിക്കുന്നത്.

പൈലറ്റിനോപ്പം പറക്കുമ്പോൾ ഒറ്റചാർജിൽ പരമാവധി 25 മിനിറ്റാണ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബൈക്കിന്റെ ഫ്‌ളൈറ്റ് ടൈം. ഡ്രോൺ-മോഡിൽ 40 മിനിറ്റും.

പുതിയ ബൈക്കുകൾ ഇഷ്ട്ടപ്പെട്ടാൽ എത്ര എണ്ണം വേണമെങ്കിലും ഓർഡർ ചെയ്യാനുള്ള അനുമതി പോലീസ് ഡിപ്പാർട്ട്മെന്റിന് ലഭിച്ചിട്ടുണ്ട്.

ദുബായ് പോലീസിന്റെ പദ്ധതിയിലുള്ള മറ്റൊരു ടെക്ക്‌നോളജി ഇന്നവേഷനാണ് ഓട്ടോണോമസ് പോലീസ് സ്റ്റേഷൻ. ഇവ ആളുകളുടെ വീടുകളിൽ ചെന്ന് പരാതി സ്വീകരിക്കാനും മറ്റും ഉപയോഗിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it