ചാർജിങ് ഭയം വേണ്ട; എല്ലാ ജില്ലയിലും വൈദ്യുതി വാഹനചാർജിങ് സ്റ്റേഷനുകൾ

ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ തയ്യാറുടുക്കുന്നവർക്ക് ഇനി ധൈര്യമായി വാങ്ങാം. വഴിയിൽ ചാർജ് ചെയ്യാൻ കഴിയില്ലെന്ന് പേടിക്കണ്ട. എല്ലാ ജില്ലകളിലും സർക്കാരിന്റെ ഇലക്ട്രിക് വാഹനചാർജിങ് സ്റ്റേഷനുകൾ വരുന്നു. നവംബറോടെയാണ് എല്ലാ ജില്ലകളിലും വൈദ്യുതി വാഹനചാർജിങ് സ്റ്റേഷനുകൾ നിലവിൽ വരുന്നത്. 56 ചാർജിങ് സ്റ്റേഷനുകളുടെ നിർമ്മാണമാണ് പുരോഗമിക്കുന്നത്. ഇതിൽ 40 എണ്ണവും അനർട്ടിന്റെ 3 ചാർജിങ് സ്റ്റേഷനുകളുമാണ് നവംബറിൽ പ്രവർത്തനക്ഷമമാകുക .

കാറുകൾ, ഓട്ടോറിക്ഷകള്‍, ഇരുചക്രവാഹനങ്ങൾ എന്നിവയെല്ലാം ചാർജ് ചെയ്യാൻ ഈ സ്റ്റേഷനുകളിൽ സംവിധാനമുണ്ടാകും. വൈദ്യുത പോസ്റ്റിൽ നിന്ന് ഇ-ഓട്ടോ ചാർജ് ചെയ്യാനുള്ള സംവിധാനവും ആരംഭിക്കും. കോഴിക്കോട്ട് അടുത്തമാസം പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം നടപ്പാക്കും. ഓട്ടോകൾക്ക് അവയുടെ സ്റ്റാൻഡിന്റെ പരിസരത്തുനിന്നുതന്നെ ചാർജ് ചെയ്യാൻ സൗകര്യമൊരുക്കാനാണിത്.

മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. പോസ്റ്റിൽ ഒരു ചാർജിങ് പോയിൻറ് സ്ഥാപിക്കും. ആപ്പിൽ പണമൊടുക്കിയാൽ അതനുസരിച്ച് ചാർജ് ചെയ്യാം. കോഴിക്കോട് പത്ത് വൈദ്യുത പോസ്റ്റുകളിൽ ആണ് ആദ്യം ചാർജിങ് പോയിൻറ് ഏർപ്പെടുത്തുന്നത്.


Related Articles

Next Story

Videos

Share it