ജപ്പാനില്‍ പറക്കും കാര്‍ 10 അടി ഉയരത്തില്‍ സഞ്ചരിച്ചു; ആളില്ലാതെ

പറക്കുമെന്ന അവകാശവാദത്തോടെ തയ്യാറാക്കിയ കാര്‍ യാത്രക്കാരില്ലാതെ 10 അടി ഉയരത്തില്‍ നിലത്തുനിന്നുയര്‍ത്തി ജപ്പാനില്‍ നടത്തിയ ആദ്യ പരീക്ഷണം ഭാഗിക വിജയമെന്നു റിപ്പോര്‍ട്ട്. ആദ്യ യത്‌നത്തില്‍ ഒരു മിനിറ്റോളമേ പറക്കും കാര്‍ വായുവില്‍ സഞ്ചരിച്ചുള്ളൂ.

ജാപ്പനീസ് ഇലക്ട്രോണിക്സ് കമ്പനിയായ എന്‍ഇസി കോര്‍പ്പ് നിര്‍മ്മിച്ച ഈ വാഹനം പ്രധാനമായും നാല് പ്രൊപ്പല്ലറുകളുള്ള ഒരു വലിയ ഡ്രോണ്‍ തന്നെയാണ്. ഇതിന്് ആളുകളെ വഹിക്കാന്‍ പ്രാപ്തിയുണ്ടെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. ഒരു ബാറ്ററിയുടെ ശക്തിയിലാണ് പ്രവര്‍ത്തിക്കുന്നത്.

ഇലക്ട്രിക് കാറുകളുടെയും മറ്റും സാങ്കേതികവിദ്യയില്‍ പിന്നോക്കം പോയ്ക്കഴിഞ്ഞ രാജ്യം പറക്കുന്ന കാറുകളുമായി മുന്നേറണമെന്ന് ജപ്പാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. 2030 ഓടെ രാജ്യത്തെ നഗരങ്ങളില്‍ ആളുകളെ കയറ്റി പറക്കുന്ന കാറുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ സ്ഥാനം പിടിക്കത്തക്കവിധം സാങ്കേതിക വിദ്യ മുന്നേറണമെന്നാണു തീരുമാനം.

Related Articles

Next Story

Videos

Share it