ബിഎസ്6 ഹോണ്ട സിറ്റി ബുക്കിംഗ് ആരംഭിച്ചു, ഈ മാസം അവതരിപ്പിക്കും

ബിഎസ് 6 മാനദണ്ഡങ്ങളോടെ ഇറങ്ങുന്ന ഹോണ്ട സിറ്റി പെട്രോളിന്റെ ബുക്കിംഗ് ഡീലര്‍മാര്‍ അനൗദ്യോഗികമായി ആരംഭിച്ചതായി റിപ്പോര്‍ട്ട്.

ബിഎസ് 6 മാനദണ്ഡങ്ങളോടെ ഇറങ്ങുന്ന ഹോണ്ട സിറ്റി പെട്രോളിന്റെ ബുക്കിംഗ് ഡീലര്‍മാര്‍ അനൗദ്യോഗികമായി ആരംഭിച്ചതായി റിപ്പോര്‍ട്ട്. വരും ആഴ്ചകളില്‍ ഔദ്യോഗികമായി വില പ്രഖ്യാപിക്കും. ഡിസംബര്‍ ആദ്യം ഡെലിവറി ആരംഭിക്കും

ഹോണ്ട സിറ്റിയുടെ പെട്രോള്‍ വകഭേദമാണ് വരുന്നത്. 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇതിലുണ്ടാവുക. മുന്‍ മോഡലിനെ അപേക്ഷിച്ച് ബിഎസ് 6 മോഡലിന് 35,000-40,000 രൂപ വരെ കൂടാനുള്ള സാധ്യതയുണ്ട്.

നാല് വകഭേദങ്ങളില്‍ ഹോണ്ട സിറ്റി ലഭ്യമാകും. ബേസ് വേരിയന്റായ എസ്.വിയില്‍ പോലും രണ്ട് എയര്‍ബാഗ്, എബിഎസ്, റെയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, അലോയ് വീലുകള്‍, റിമോട്ട് ലോക്കിംഗ്, പവര്‍ വിംഗ് മിററുകള്‍, പവര്‍ വിന്‍ഡോസ്, ഓട്ടോമാറ്റിക് എയര്‍ കണ്ടീഷണര്‍ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. മധ്യവിഭാഗത്തില്‍പ്പെടുന്ന സിറ്റി വിയില്‍ ഏഴിഞ്ച് ടച്ച്‌സ്‌ക്രീന്‍, കീലസ് എന്‍ട്രി, റെയര്‍ കാമറ എന്നിവയുണ്ടാകും.

ഓള്‍ ന്യൂ ഹോണ്ട സിറ്റി 2020 മധ്യത്തോടെ ഇന്ത്യയിലിറക്കാനും ഹോണ്ട പദ്ധതിയിടുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here