ഓൺലൈൻ ടാക്സി ബിസിനസിലേക്ക് മഹീന്ദ്രയും

ഓൺലൈൻ ടാക്സി സേവന രംഗത്ത് യൂബറിനും ഒലായ്ക്കും വെല്ലുവിളിയുമായി മഹിന്ദ്ര & മഹിന്ദ്ര. ഇലക്ട്രിക് കാറാണ് ഈ മേഖലയിലേക്കുള്ള രംഗപ്രവേശത്തിന് മഹിന്ദ്ര തെരഞ്ഞെടുത്തിരിക്കുന്നത്.

ഗ്ലൈഡ്‌ (Glyd) എന്നാണ് ഈ റൈഡ് ഷെയറിംഗ് സേവനത്തിന്റെ പേര്. മുംബൈയിൽ ഈയിടെ 10 ഇ-വെരിറ്റോ കാറുകൾ മഹിന്ദ്ര ഫ്ലാഗ് ഓഫ് ചെയ്യുകയുണ്ടായി. ഉടൻ തന്നെ കൂടുതൽ നഗരങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കും.

വെബ് -കോൺഫെറെൻസിംഗ്, മ്യൂസിക്, ക്യൂറേറ്റഡ് എന്റർടൈൻമെന്റ് എന്നിവ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ സിസ്കോ, വൊഡാഫോൺ തുടങ്ങിയ കമ്പനികളുമായി ഗ്ലൈഡ്‌ കരാറിലേർപ്പെട്ടിട്ടുണ്ട്.

ബെംഗളൂരു നഗരത്തിൽ ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കാൻ ഒലായുമായി മുൻപ് മഹിന്ദ്ര കരാർ ഒപ്പിട്ടിട്ടുണ്ട്. സൂം കാർ എന്ന കാർ റെന്റൽ കമ്പനിയിലും മഹിന്ദ്ര നിക്ഷേപം നടത്തിയിട്ടുണ്ട്.

Related Articles

Next Story

Videos

Share it