എതിരാളികളില്ലാതെ മാരുതി ആള്‍ട്ടോ വിറ്റത് 40 ലക്ഷം കാറുകള്‍

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി ഇന്ത്യാ ലിമിറ്റഡിന്റെ എന്‍ട്രി ലെവല്‍ കാറായ മാരുതി ആള്‍ട്ടോയ്ക്ക് അപൂര്‍വ നേട്ടം. ഇതു വരെയായി രാജ്യത്ത് വിറ്റഴിച്ച ആള്‍ട്ടോയുടെ എണ്ണം 40 ലക്ഷം കടന്നു. ഇന്ത്യയില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ കാറാണ് ആള്‍ട്ടോ. 2000 ല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച ഈ മോഡല്‍ കഴിഞ്ഞ 16 വര്‍ഷമായി രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാറാണ്.
കൂടാതെ ബിഎസ് 6 സംവിധാനവുമായി വിപണിയിലെത്തുന്ന ആദ്യ എന്‍ട്രി ലെവല്‍ കാറാണിതെന്നും കമ്പനി അവകാശപ്പെടുന്നു. ഏറ്റവും പുതിയ സുരക്ഷാ മാനദണ്ഡങ്ങളും കാര്‍ പാലിക്കുന്നതായി കമ്പനി പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. പെട്രോളില്‍ 22.05 കിലോമീറ്ററും സിഎന്‍ജിയില്‍ 31.56 കിലോമീറ്ററും മൈലേജും ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 2.95 ലക്ഷം രൂപ മുതല്‍ 4.36 ലക്ഷം വരെയാണ് വിവിധ വേരിയന്റുകളുടെ ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline