കോനയുടെ എതിരാളി, എംജി ZS ഇലക്ട്രിക് ഈ മാസം എത്തുന്നു

ജനുവരി 27ന് എംജിയുടെ ZS ഇലക്ട്രിക് എസ്.യു.വി അവതരിപ്പിക്കും. ബുക്കിംഗ് ഇപ്പോള്‍ത്തന്നെ ആരംഭിച്ചുകഴിഞ്ഞു. ഹ്യുണ്ടായ് കോനയുടെ ശക്തനായ എതിരാളിയായിരിക്കും ഈ വാഹനം. ഇതിന്റെ എക്‌സ്‌ഷോറൂം വില 20-15 ലക്ഷം രൂപയോളമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
44.5 കിലോവാട്ട് ബാറ്ററി പായ്ക്ക് ആണ് ഇതിനുണ്ടാവുക. മുഴുവനായി ചാര്‍ജ് ചെയ്താല്‍ 340 കിലോമീറ്റര്‍ ഓടാന്‍ കഴിയും. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്ററിലേക്ക് എത്താന്‍ എട്ടര സെക്കന്‍ഡുകള്‍ മതി. 7.4 കിലോവാട്ട് ചാര്‍ജറിലൂടെ 6-8 മണിക്കൂറുകള്‍ കൊണ്ട് ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാനാകും.
എക്‌സ്‌ക്ലൂസിവ്, എക്‌സൈറ്റ് എന്നീ രണ്ട് വകഭേദങ്ങളിലാണ് ഇത് വരുന്നത്. എക്‌സ്‌ക്ലൂസിവ് വെള്ള, നീല, ചുവപ്പ് എന്നീ മുന്ന് നിറങ്ങളില്‍ ലഭ്യമാകും. എന്നാല്‍ എക്‌സൈറ്റിന് ചുവപ്പ്, വെള്ള നിറങ്ങള്‍ മാത്രമേ ഉണ്ടാകൂ.
50,000 രൂപ ടോക്കണ്‍ തുക നല്‍കി എംജി ZS ഇലക്ട്രിക് ബുക്ക് ചെയ്യാം.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline