എയര്‍ പ്യൂരിഫയര്‍ അടക്കം സൗകര്യങ്ങള്‍, എംജി ZS ഇലക്ട്രിക് എസ്.യു.വി എത്തി

എംജി മോട്ടോര്‍ തങ്ങളുടെ രണ്ടാമത്തെ വാഹനമായ ZS ഇലക്ട്രിക് വാഹനം ഇന്ത്യയില്‍ അവതരിപ്പിച്ചു. നിരവധി ആധുനിക സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഒരു സ്‌പോര്‍ട്‌സ് ഇലക്ട്രിക് എസ്.യു.വി ആണിത്. മുഴുവനായി ചാര്‍ജ് ചെയ്താല്‍ 340 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനാകും.
ഗുജറാത്തിലുള്ള ഹാലോളിലെ പ്ലാന്റിലാണ് ഉല്‍പ്പാദനം. 25 ലക്ഷം രൂപയോളമാണ് ഏകദേശവില. ഹ്യണ്ടായിയുടെ ഇലക്ട്രിക് എസ്.യു.വിയായ കോനയായിരിക്കും വിപണിയിലെ ഇതിന്റെ മുഖ്യ എതിരാളി. ആഗോളതലത്തില്‍ വില്‍ക്കുന്ന എംജി GS എന്ന മോഡലിന്റെ അതേ സ്‌പെസിഫിക്കേഷനുകള്‍ തന്നെയാണ് ഇതിനുള്ളത്.
സ്‌കൈ റൂഫ്, എട്ടിഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീനോട് കൂടിയ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഇന്‍ബില്‍റ്റ് എയര്‍ പ്യൂരിഫയര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഇതിലുണ്ട്. കണക്റ്റഡ് കാര്‍ ടെക്‌നോളജിയില്‍ എത്തിയിരിക്കുന്ന വാഹനം കൂടിയാണിത്.
100 കിലോമീറ്റര്‍ സ്പീഡിലേക്കെത്താന്‍ എട്ടര സെക്കന്‍ഡുകള്‍ മതി. ഇതിലെ ലിഥിയം അയണ്‍ ബാറ്ററികളാണ് ഇതിലുള്ളത്. 40 മിനിറ്റുകൊണ്ട് 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും.
തുടക്കത്തില്‍ ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, അഹമ്മദാബാദ്, ബാംഗ്ലൂര്‍ തുടങ്ങിയ അഞ്ച് നഗരങ്ങളിലായിരിക്കും ZS വില്‍ക്കുക. ഇന്ത്യയില്‍ ഒരു ലക്ഷം കിലോമീറ്ററിന് മുകളില്‍ പരീക്ഷണ ഓട്ടം നടത്തിയിട്ടുണ്ടെന്ന് കമ്പനി പറയുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline