പെട്രോള്‍, ഡീസര്‍ കാറുകള്‍ക്ക് 12,000 രൂപ ലെവി പരിഗണയിൽ

പുതിയ പെട്രോള്‍, ഡീസര്‍ കാറുകള്‍ക്ക് 12,000 രൂപ ലെവി ചുമത്തണമെന്ന നീതി ആയോഗിന്റെ നിർദേശം സർക്കാരിന്റെ പരിഗണയിൽ. ഇതുസംബന്ധിച്ച കരട് തയ്യാറായിക്കഴിഞ്ഞു.
ഇലക്ട്രിക് കാറുകള്‍, ബാറ്ററി നിര്‍മാണം എന്നിവയ്ക്ക് ഇന്‍സന്റീവ് നല്‍കുന്നതിന് ലെവി വഴി സമാഹരിക്കുന്ന പണം ഉപയോഗിക്കുമെന്ന് നീതി ആയോഗിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കണോമിക്‌സ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇലക്ട്രിക് വാഹങ്ങൾ വാങ്ങുമ്പോൾ 25,000 മുതല്‍ 50,000 രൂപവരെ ആദ്യത്തെ വര്‍ഷം ആനുകൂല്യം നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കാർ നിർമാതാക്കൾ ആനുകൂല്യം കൈക്കലാക്കാതിരിക്കാൻ നേരിട്ട് ഉപഭോക്താവിന് ഇൻസെന്റീവ് തുക കൈമാറും.
നാലാമത്തെ വര്‍ഷമാകുമ്പോഴേയ്ക്കും ആനുകൂല്യം 15,000 രൂപയായി കുറച്ചുകൊണ്ടുവരണമെന്നും കരടിൽ പറയുന്നു. ബജറ്റില്‍ 732 കോടി ഇതിനായി നീക്കിവെയ്ക്കും. പ്രാദേശികമായി ബാറ്ററി നിര്‍മിക്കുന്നതിന് കിലോവാട്ടിന് 6000 രൂപവീതം ആനുകൂല്യം നല്‍കാനും ആലോചനയുണ്ട്.