ഒറ്റ ചാര്‍ജില്‍ 100 കി.മീ: വരുന്നു, വെസ്പയുടെ ഇലക്ട്രിക് സ്കൂട്ടര്‍!

വെസ്പയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടറായ വെസ്പ ഇലക്ട്രിക്ക ഈ വര്‍ഷം ഒക്ടോബറോടെ യൂറോപ്പില്‍ വില്‍പ്പനയ്ക്കെത്തും. യു.എസ്, ഏഷ്യന്‍ വിപണികളില്‍ 2019 ആദ്യത്തോടെ എത്തും.
വെസ്പയുടെ മാതൃകമ്പനിയായ പിയാജിയോ ഇലക്ട്രിക്കയുടെ വില പ്രഖ്യാപിച്ചിട്ടില്ല. ഒറ്റ ചാര്‍ജിംഗില്‍ 100 കിലോമീറ്റര്‍ വരെ ഓടാന്‍ ഇതിന് കഴിയും. നാല് മണിക്കൂറാണ് ചാര്‍ജിംഗ് സമയം. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ മുന്നിലുള്ള തടസങ്ങളെ വരെ കണ്ടെത്താന്‍ കഴിയുന്ന അത്യാധുനിക സാങ്കേതികവിദ്യയോടെ ആയിരിക്കും ഇലക്ട്രിക്കയുടെ വരവ്.
ഈ മോഡലിനൊപ്പം ഹൈബ്രിഡ് ഇലക്ട്രിക്ക എക്സ് എന്ന മോഡല്‍ കൂടി വിപണിയിലിറക്കാന്‍ പിയാജിയോ പദ്ധതിയിടുന്നുണ്ട്. 200 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുന്ന മോഡലായിരിക്കും ഇത്. ഇതിന് ഒരു ഗ്യാസ് പവേര്‍ഡ് ജനറേറ്റര്‍ കൂടിയുണ്ടാകും. ബാറ്ററി ചാര്‍ജ് കുറയാന്‍ തുടങ്ങുമ്പോള്‍ ജനറേറ്റര്‍ പ്രവര്‍ത്തിച്ചുതുടങ്ങും എന്നതാണ് വ്യത്യാസം.