മാരുതിയ്ക്ക് പിന്നാലെ ടാറ്റയും ഡീസൽ കാറുകൾ ഒഴിവാക്കിയേക്കും  

അടുത്ത വർഷം മുതൽ ഡീസൽ കാറുകൾ പൂർണമായി ഒഴിവാക്കുമെന്ന മാരുതി സുസുക്കിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ചെറു ഡീസൽ കാറുകളുടെ നിർമാണം നിർത്താനുള്ള ആലോചനയിൽ ടാറ്റ മോട്ടോഴ്‌സ്.

2020 ഏപ്രിൽ ഒന്നുമുതൽ നിലവിൽ വരുന്ന BS-VI എമിഷൻ ചട്ടങ്ങൾക്കനുസരിച്ച് ഡീസൽ എൻജിനുകൾ അപ്ഗ്രേഡ് ചെയ്യുന്നതോടെ ഈ നിരയിലെ വാഹനങ്ങൾക്ക് വില കൂടും. ഇപ്പോൾത്തന്നെ ഡീസൽ വാഹനങ്ങൾക്ക് ആവശ്യക്കാർ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. ആ സ്ഥിതിയ്ക്ക് ഇവയുടെ വില കൂടിയാൽ ഡിമാൻഡ് തീരെ കുറയുമെന്ന കണക്കുകൂട്ടലിലാണ് വാഹനനിർമാതാക്കൾ.

BS-VI എൻജിനുകൾ ഡീസൽ കാറുകളുടെ വില കൂട്ടുമെന്ന കാരണമാണ് ടാറ്റയും ചൂണ്ടിക്കാട്ടുന്നത്. ടാറ്റ മോട്ടോഴ്‌സിന് നിലവിൽ ഡീസൽ വേരിയന്റുകൾ ഉള്ളത് ടിയാഗോ (1-litre diesel engine), ടിഗോർ (1.05 litre ), ബോൾട്ട് (1.3-litre ), സെസ്റ്റ് (1.3-litre ) എന്നിവയ്ക്കാണ്.

എൻട്രി ലെവൽ, മിഡ് സൈസ് സെഗ്‌മെന്റുകളിലെല്ലാം 80 ശതമാനം ഡിമാൻഡ് പെട്രോൾ വാഹനങ്ങൾക്കാണെന്നതും ടാറ്റയെ ഈ നീക്കത്തിന് പ്രേരിപ്പിക്കുന്നു.

അതേസമയം ഈയിടെ അവതരിപ്പിച്ച നെക്സൺ, ഹാരിയർ, എന്നിവയുടെ ഡീസൽ എൻജിൻ BS-VI ലേക്ക് അപ്ഗ്രേഡ് ചെയ്യുമെന്നാണ് അറിയുന്നത്.

Related Articles

Next Story

Videos

Share it