ഓല ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിജയരഹസ്യം വെളിപ്പെടുത്തി ഡിസൈന്‍ ഹെഡ് കൃപ അനന്തന്‍

എന്താണ് ഒരു ഉല്‍പ്പന്നത്തെ വിജയിപ്പിക്കുന്നത്? തായ് സ്റ്റാര്‍ട്ടപ്പ് സമ്മിറ്റില്‍ ഉന്നയിക്കപ്പെട്ട ഈ ചോദ്യത്തെക്കുറിച്ച് ഓല ഇലക്ട്രിക് ഡിസൈന്‍ വിഭാഗത്തിന്റെ മേധാവി കൃപ അനന്തന്‍ വിശദമാക്കിയതിങ്ങനെയാണ്: ''ഉപഭോക്താക്കള്‍ക്ക് എന്താണ് വേണ്ടതെന്ന് തിരിച്ചറിയുന്നതാണ് പ്രധാനം. ഓല എസ്1 പ്രോയിലൂടെ ഞങ്ങള്‍ തിരിച്ചറിഞ്ഞതും അതാണ്. ഫീഡ് ബാക്ക് മാത്രം പോര, ഉപഭോക്താക്കളുടെ എക്‌സ്പീരിയന്‍സ്, ഉല്‍പ്പന്നവുമായി അവര്‍ക്കുള്ള അനുഭവമെന്താണ് എന്ന് മനസ്സിലാക്കുന്നത് വളരെ പ്രധാനമാണ്. ഓല ഇലക്ട്രിക്കിന്റെ കാര്യത്തില്‍, നഗരത്തില്‍ താമസിക്കുന്ന യുവാക്കളുടെ ആവശ്യകതയും ഇഷ്ടവും മനസ്സിലാക്കുക എന്നത് വളരെ പ്രധാനമായിരുന്നു. അവരുടെ ഡിജിറ്റല്‍ ജീവിതരീതികള്‍, ശീലങ്ങള്‍ എന്നിവയെല്ലാം ഓല ഇല്ക്ട്രിക്കിന്റെ ഡിസൈന്‍ രൂപ കല്‍പ്പന ചെയ്യുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു. താക്കോല്‍ പോലും ഉപയോഗിക്കാത്ത സ്റ്റാര്‍ട്ടിംഗ് മുതല്‍ പാര്‍ട്ടി മോഡ് ഫീച്ചര്‍ വരെ അവതരിപ്പിച്ചത് അത്തരത്തിലാണ്''.

ഓട്ടോമൊബൈല്‍ മേഖലയിലെ വെല്ലുവിളികളെ അതിജീവിച്ച് മുന്നേറാന്‍ ഓല ഇലക്ട്രിക്കിനെ സഹായിച്ചത് 5 സ്റ്റെപ്പ് ഡിസൈന്‍ തിങ്കിംഗ് ആണ്. ഏറ്റവും പ്രാഗത്ഭ്യമുള്ള ടീമിനെ സംയോജിപ്പിക്കുക എന്നതായിരുന്നു ഒന്ന്. പ്രത്യേകിച്ച് വെര്‍ച്വല്‍ റിയാലിറ്റി വിഷ്വലൈസേഷന്‍, സ്റ്റുഡിയോ എന്‍ജിനീയറിംഗ് തുടങ്ങിയ മേഖലയില്‍. പ്രോസസ് ഇന്നൊവേഷന്‍, റൈഡര്‍ ഇക്കണോമിക്‌സ്, കൊളാബറേഷന്‍ എന്നിവയായിരുന്നു മറ്റുള്ളവ.

ഈ സാങ്കേതിക തലങ്ങളില്‍ വെല്ലുവിളികളെ അതിജീവിച്ച് മുന്നേറാന്‍ കഴിഞ്ഞതാണ് ഓലയെ സഹായിച്ചത്. പുതിയ കാലത്തെ വെല്ലുവിളികള്‍ മനസ്സിലാക്കി ഓട്ടോമൊബൈല്‍ ഉല്‍പ്പാദന രംഗത്ത് മുന്നേറാന്‍ ഓലയെ സഹായിക്കുന്ന ഘടകങ്ങളില്‍ ബാറ്ററി ഇന്നൊവേഷനും ഉല്‍പ്പാദനവും ഉള്‍പ്പെടുന്നതായും കൃപ വിശദമാക്കി. കൊച്ചിയില്‍ നടന്ന 12ാമത് ടൈകോണ്‍ കേരള സമ്മേളനത്തില്‍ ''Famine in a Fertile land - The curious csae of Indian R&D'' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

കേരളത്തിന്റെ സംരംഭക അവസരങ്ങള്‍ക്ക് പുതിയ മാനം പകര്‍ന്ന് 'ടൈകോണ്‍ കേരള' സമ്മേളനം

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it