ബാങ്കുകള്‍ക്ക് പ്രിയം വിദേശ പഠന വായ്പകള്‍

അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി വിദ്യാഭ്യാസ വായ്പകളുടെ വളര്‍ച്ച മെച്ചപ്പെടുകയും 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 17 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തതായി ദി ഹിന്ദു ബിസിനസ്‌ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍.ബി.ഐ) കണക്കുകള്‍ അനുസരിച്ച് വിദ്യാഭ്യാസ വായ്പകളുടെ കുടിശ്ശിക മുന്‍ വര്‍ഷത്തെ 82,723 കോടി രൂപയില്‍ നിന്ന് 2022-23ല്‍ 17 ശതമാനം വര്‍ധിച്ച് 96,847 കോടി രൂപയായി.

പ്രിയം വിദേശ പഠന വായ്പകള്‍

വിദേശ പഠനം കൂടിയതാണ് വിദ്യാഭ്യാസ വായ്പകളുടെ വളര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന കാരണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. വിദേശ വിദ്യാഭ്യാസത്തിനുള്ള വായ്പകളാണ് ബാങ്കുകള്‍ക്ക് പ്രിയം. ജോലി ലഭിക്കുമെന്ന് ഏകദേശം ഉറപ്പുള്ളതിനാലാണിത്. മികച്ച വേതന പാക്കേജും ഇതിനുണ്ടാകും. അതേസമയം ജോലി ലഭിക്കാനുള്ള സാധ്യതക്കുറവ്, കുറഞ്ഞ വേതനപ്പാക്കേജ് എന്നിവ മൂലം ആഭ്യന്തര തലത്തിലെ പഠനത്തിനുള്ള വായ്പ നല്‍കാന്‍ പല ബാങ്കുകളും മടിക്കുകയാണ്.

2021-22 കാലഘട്ടത്തില്‍ വിദ്യാഭ്യാസ വായ്പകളുടെ വളര്‍ച്ചയില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായില്ലെങ്കിലും അതിന് മുമ്പുള്ള മൂന്ന് വര്‍ഷങ്ങളില്‍ വളര്‍ച്ച കുറവായിരുന്നു. 2020-21ലും 2019-20ലും 2018-19ലും വിദ്യാഭ്യാസ വായ്പകള്‍ യഥാക്രമം 3 ശതമാനം, 3.3 ശതമാനം, 2.5 ശതമാനം എന്നിങ്ങനെ കുറഞ്ഞു. പിന്നീട് വിദേശപഠനത്തിന് ഡിമാന്‍ഡ് കൂടിയതോടെ 2022-23ല്‍ വിദ്യാഭ്യാസ വായ്പകള്‍ മെച്ചപ്പെട്ട വളര്‍ച്ച രേഖപ്പെടുത്തുകയായിരുന്നു.


Related Articles
Next Story
Videos
Share it