പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിന് പണി കിട്ടിയപ്പോള്‍ നേട്ടം കൊയ്ത് എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബാങ്ക് അക്കൗണ്ട് ഓപ്പണിംഗും ഫാസ്ടാഗും ഉള്‍പ്പെടെ വിവിധ സേവനങ്ങള്‍ക്കായി ഓണ്‍ലൈനായി അപേക്ഷിക്കുന്ന പുതിയ ഉപഭോക്താക്കളില്‍ ഗണ്യമായ വര്‍ധനയുണ്ടായതായി എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക്. എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്കിലെത്തുന്ന ഇത്തരം ആപ്ലിക്കേഷനുകള്‍ ഓരോന്നിനും അഞ്ചിരട്ടി വര്‍ധനയാണ് ഉണ്ടായിയരിക്കുന്നത്.

പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിനോട് ഫെബ്രുവരി 29ന് ശേഷം ഫാസ്ടാഗ് അക്കൗണ്ടുകളില്‍ പുതിയ നിക്ഷേപങ്ങളും ക്രെഡിറ്റുകളും ടോപ്പ്-അപ്പുകളും നല്‍കുന്നത് നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചതോടെയാണ് എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്കിലേക്ക് പുതിയ ഉപയോക്താക്കളുടെ കുത്തൊഴുക്കുണ്ടായത്.

ജനുവരി 31നാണ് പേയ്ടിഎം പേയ്മെന്റ്‌സ് ബാങ്കിനെതിരെ റിസര്‍വ് ബാങ്ക് ഇത്തരമൊരു നടപടിയെടുത്തത്. വ്യാപാരികളുടെയും മറ്റ് ഉപയോക്താക്കളുടേയും ആശങ്കകള്‍ കണക്കിലെടുത്ത് ഫെബ്രുവരി 29 എന്ന സമയപരിധി നിലവില്‍ മാര്‍ച്ച് 31 വരെ നീട്ടി നല്‍കിയിട്ടുണ്ട്.

ഡിസംബര്‍ പാദത്തില്‍ തിളക്കം

എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്കിന്റെ മൊത്തത്തിലുള്ള നിക്ഷേപം ഡിസംബര്‍ 31 വരെ 50 ശതമാനം വര്‍ധിച്ച് 2,339 കോടി രൂപയായി. മൂന്നാം പാദത്തില്‍ പ്രതിമാസ ഇടപാട് നടത്തുന്ന ഉപയോക്താക്കളുടെ എണ്ണം 5.9 കോടിയായി. ഡിസംബറില്‍ പാദത്തില്‍ ബാങ്കിന്റെ മൊത്ത വരുമാനം 469 കോടി രൂപയും. 11 കോടി രൂപയായിരുന്നു അറ്റാദായം. എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്കിന് നിലവില്‍ രാജ്യത്തുടനീളം ഏകദേശം അഞ്ച് ലക്ഷം ടച്ച് പോയിന്റുകളുണ്ട്. ഇതില്‍ നാല് ലക്ഷത്തിലധികം സജീവമാണ്.

Related Articles
Next Story
Videos
Share it